പ്രവാചകനിന്ദ ; എസ്.വൈ.എസ് എയർപോർട്ട് ധർണകൾ നാളെ പരിപാടികൾക്ക് അന്തിമരൂപമായി
കോഴിക്കോട്
പ്രവാചകൻ മുഹമ്മദ് നബി (സ)യെ അധിക്ഷേപിച്ച ബി.ജെ.പി ഔദ്യോഗിക വക്താവ് നൂപുർ ശർമ, നവീൻ കുമാർ ജിൻഡാർ എന്നിവരുടെ പരാമർശത്തിനെതിരേയും രാജ്യത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന മതവിദ്വേഷ പ്രവൃത്തികൾക്കെതിരേയും കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നാളെ സംസ്ഥാനത്തെ നാല് എയർപോർട്ടുകൾക്കു മുന്നിൽ ധർണ നടത്തും.
കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റ് യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി. രാവിലെ 10നാണ് എയർപോർട്ടുകൾക്ക് മുന്നിൽ ധർണ നടത്തുക.
തിരുവനന്തപുരം എയർപോർട്ടിനു മുന്നിൽ നടത്തുന്ന ധർണ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തും. ഹസൻ ആലങ്കോട്, നൗഷാദ് ബാഖവി ചിറയിൻകീഴ്, ഷാനവാസ് കണിയാപുരം, നിസാർ പറമ്പൻ, അഹ്മദ് ഉഖൈൽ കൊല്ലം, ഷാജഹാൻ ദാരിമി പനവൂർ, അബ്ദുല്ല കുണ്ടറ, സിദ്ദീഖ് ഫൈസി അസ്ഹരി പങ്കെടുക്കും.
നെടുമ്പാശ്ശേരിയിൽ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. എ.എം പരീത്, അബൂബക്കർ ഫൈസി ചെങ്ങമനാട് സംബന്ധിക്കും.
കരിപ്പൂരിൽ എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. കെ.പി രാമനുണ്ണി മുഖ്യാതിഥിയാകും. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, മുസ്തഫ മുണ്ടുപാറ, കെ. മോയിൻകുട്ടി മാസ്റ്റർ, കെ.എ റഹ്മാൻ ഫൈസി കാവനൂർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സലീം എടക്കര, പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ശരീഫ് ദാരിമി നീലഗിരി, മോയിൻ ഫൈസി നീലഗിരി സംബന്ധിക്കും.
കണ്ണൂരിൽ സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും.
അബൂബക്കർ ബാഖവി മലയമ്മ, ഇബ്രാഹിം ഫൈസി പേരാൽ, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സി.കെ.കെ മാണിയൂർ, ഇബ്രാഹിം ബാഖവി പൊന്ന്യം പങ്കെടുക്കും.
സെക്രട്ടേറിയറ്റ് യോഗത്തിൽ വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."