HOME
DETAILS
MAL
തൊഴില്‍ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും: മന്ത്രി
backup
August 21 2016 | 23:08 PM
കൊച്ചി: തൊഴില്‍ തര്‍ക്കങ്ങളില്‍ കര്‍ശനമായി ഇടപെടാന്‍ സര്‍ക്കാരിനും തൊഴില്‍ വകുപ്പിനും മടിയില്ലെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്. പ്രൈവറ്റ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയിസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സംഘടിപ്പിച്ച മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സംസ്ഥാന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കും. ട്രേഡ് യൂനിയന്‍ രൂപവല്‍ക്കരിച്ചതിന്റെ പ്രതികാരമെന്നോണം കമ്പനിയില്‍ നടത്തിയ കൂട്ടായ സ്ഥലംമാറ്റവും പിരിച്ചുവിടലും അടിയന്തരമായി പുനഃപരിശോധിക്കാന്‍ മുത്തൂറ്റ് മാനേജ്മെന്റ് തയാറാകണം. തര്‍ക്കങ്ങളുണ്ടെങ്കില്‍ കൂടിയാലോചനകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."