പ്രായമായവരെ മക്കള്‍ ഒറ്റപ്പെടുത്തുന്ന സ്ഥിതി വര്‍ധിച്ചുവരുന്നു: പിണറായി
കൊച്ചി: ആധുനിക ജീവിത സാഹചര്യത്തില്‍ പ്രായമായവരെ മക്കള്‍ ഒറ്റപ്പെടുത്തുന്ന സ്ഥിതി വര്‍ധിച്ചുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള പൊലിസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്നവരുടെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യം ഒരുക്കും. മുതിര്‍ന്നവര്‍ക്ക് ഒത്തുചേരാന്‍ സാന്ത്വന പരിപാലന സംഘങ്ങളും പകല്‍വീടുകളും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.ജെ സെയ്ദ് അധ്യക്ഷനായി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.ജെ ജോര്‍ജ് ഫ്രാന്‍സിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."