HOME
DETAILS

ജപ്പാനിലേക്കുള്ള മത്സ്യ കയറ്റുമതി, പഴയ ഭരണാധികാരിയുടെ വികസനത്തിന്റെ  പിതൃത്വം ഏറ്റെടുത്ത് പ്രഫുല്‍ പട്ടേല്‍

  
backup
June 09 2021 | 02:06 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af
 
 
 
ജലീല്‍ അരൂക്കുറ്റി
 
കവരത്തി: ലക്ഷദ്വീപില്‍നിന്ന്  ജപ്പാനിലേക്ക് ചൂര മത്സ്യം കയറ്റുമതിക്ക് ആദ്യമായി അഡ്മിനിസ്‌ട്രേഷന്‍ തുടക്കം കുറിച്ചെന്ന വാദം   പച്ചക്കള്ളം. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശര്‍ ശര്‍മ്മ ആവിഷ്‌കരിച്ചു 2020 മാര്‍ച്ച് പത്തിന് ആരംഭിച്ച കയറ്റുമതി സംരംഭമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നേട്ടമായി കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ജപ്പാനിലേക്ക് ചൂര മത്സ്യം  നേരിട്ട്  കയറ്റുമതി ചെയ്യുന്നതിനായി 2019 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതുപ്രകാരം 2020ല്‍ കയറ്റുമതി ആരംഭിച്ചു.
 തുടര്‍ന്ന്  കൊവിഡ് വ്യാപാനത്തോടെ  ചൂര കയറ്റുമതി നിലക്കുകയായിരുന്നു. പിന്നീട്   വിമാന സര്‍വിസ് പുനരാരംഭിച്ചെങ്കിലും  യാത്രക്കാരുണ്ടായിരുന്നതിനാല്‍ ചരക്കുനീക്കം നടന്നില്ല. 
ഇപ്പോള്‍ യാത്രക്കാര്‍  കുറഞ്ഞ സീസണായതിനാല്‍  കൂടുതല്‍ കാര്‍ഗോ സൗകര്യം ലഭ്യമായി. ഇതോടെയാണ് ബംഗളൂരുവിലെ സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിവഴി ചൂര ജപ്പാനിലേക്ക് വീണ്ടും കയറ്റുമതി തുടങ്ങിയത്. നേരത്തെ കയറ്റുമതി ചെയ്ത കമ്പനിതന്നെയാണ് കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് വീണ്ടും കയറ്റുമതി നടത്തിയത്. ഇതിനെയാണ്  അഡ്മിനിസ്‌ട്രേഷന്റെ  ആദ്യത്തെ സുപ്രധാന ഇടപ്പെടല്‍ എന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ചത്. ഇതുതന്നെ 1000 കിലോ കയറ്റിയയക്കാന്‍ സംവിധാനമുണ്ടായിരുന്നിട്ടും ആകെ അയച്ചത് 600 കിലോ മാത്രമാണ്.  
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൂന്ന് പ്രധാന കണ്ടെയ്‌നര്‍ ഐസ് പ്ലാന്റുകള്‍ മിനിക്കോയ്, അഗത്തി, അമിനി ദ്വീപുകളില്‍ സ്ഥാപിച്ചതും നേട്ടമായാണ് പ്രഫുല്‍പട്ടേല്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതും മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശര്‍ ശര്‍മ്മയുടെ നേട്ടങ്ങളാണ്. പട്ടേല്‍ വന്ന ശേഷം വലിയ പുരോഗതിയുണ്ടെന്ന് പുറം ലോകത്തെ  അറിയിക്കുന്നതിനുള്ള തന്ത്രം മാത്രമായാണ് ദ്വീപുകാര്‍ ഇതിനെ വിലയിരുത്തുന്നത്. ലോകത്ത് ഏറ്റവും പ്രിയമേറിയ ചൂര മത്സ്യമാണ് ലക്ഷദ്വീപിലേത്. ദ്വീപ് ജനതയില്‍ 60 ശതമാനം പേരും മത്സ്യമേഖലയിലാണ്. 
2158 ബോട്ടുകളിലായി 7197 പേരാണ് ഫിഷറീസില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത്. ദ്വീപില്‍ നിന്ന് 400 മുതല്‍ 500 കിലോമീറ്റര്‍ ദൂരെവരെ  ചൂര എത്തിക്കുന്നത് ലക്ഷദ്വീപിന്റെ സാഹചര്യത്തില്‍ വിജയകരല്ല. 
 
ഇതിനുള്ള ആധുനിക സൗകര്യങ്ങളാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ചൂര പ്രത്യേകമായി ഉണക്കിയെടുക്കുന്ന മാസിനും ലോകവിപണിയില്‍ പ്രിയമേറെയാണ്. പ്രധാനമായും ശ്രീലങ്കയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായപ്പോഴാണ് ജപ്പാനിലേക്കുള്ള  ചൂര കയറ്റുമതിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. കൂടുതല്‍ നവീന സംവിധാനങ്ങള്‍ സജ്ജമാക്കി പ്രത്യേക വിമാനത്തില്‍ മത്സ്യം അഗത്തി യില്‍നിന്ന്  വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു പ്രീമിയം വിപണി എന്ന ലക്ഷദ്വീപിന്റെ ആവശ്യവും  അതുവഴി വികസനമെന്ന സ്വപ്നവും സാക്ഷാത്കരിക്കാന്‍  കഴിയുകയുള്ളു.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago