മെഡിസെപ്: ഗുരുതര രോഗികളുടെ ചികിത്സയ്ക്ക് ടോക്കണ്‍ വരും
മെഡിസെപ്: ഗുരുതര രോഗികളുടെ ചികിത്സയ്ക്ക് ടോക്കണ്‍ വരും
കൊല്ലം: മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍നിന്നുള്ള സഹായ അഭ്യര്‍ഥനകള്‍ കൈകാര്യം ചെയ്യാന്‍ ടോക്കണ്‍ സംവിധാനം വരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വന്നേക്കും. ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കേസുകള്‍ക്കും ടോക്കണ്‍ നല്‍കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം ശസ്ത്രക്രിയകള്‍ അനുവദിക്കും. ഗുരുതരമായ രോഗികള്‍ക്ക് കൃത്യസമയത്ത് സഹായം ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ചുള്ള അഭ്യര്‍ഥനകള്‍ മാസാവസാനത്തോടെ അനുവദിക്കും. ടോക്കണ്‍ സംവിധാനം ഫണ്ടിനു കൂടുതല്‍ നിയന്ത്രണവും സുതാര്യതയും കൊണ്ടുവരുമെന്ന് ധനവകുപ്പ് കണക്കുകൂട്ടുന്നു.
പ്രത്യേക ഫണ്ടില്‍നിന്ന് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരില്‍നിന്നുള്ള മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരും ഉള്‍പ്പെടെ 29.92 ലക്ഷം പേരാണ് ഉള്ളത്.
വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങി 1,720 ഗുരുതര രോഗങ്ങള്‍ക്കാണ് കോര്‍പസ് ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പട്ടികയില്‍ കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ തുടങ്ങിയവയും ഇടം നേടിയിരുന്നു. ഇതേതുടര്‍ന്ന് കോര്‍പസ് ഫണ്ടായി പ്രത്യേകം അനുവദിച്ച് 35 കോടിയില്‍ 30 കോടിയിലധികം രൂപ ഈ രണ്ടു വിഭാഗത്തിനായാണ് ചെലവഴിച്ചത്.
മെഡിസെപ്: ഗുരുതര രോഗികളുടെ ചികിത്സയ്ക്ക് ടോക്കണ്‍ വരും
കാല്‍മുട്ട് സന്ധികള്‍ മാറ്റി വച്ച 1,524പേര്‍ക്കായി 29.84 കോടി രൂപയും ഇടുപ്പ് മാറ്റിവയ്ക്കുന്നതിനുള്ള 109 പേര്‍ക്കായി 1.89 കോടി രൂപയും ചെലവഴിച്ചതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് നീക്കിവച്ച 35 കോടി രൂപ എട്ട് മാസത്തിനുള്ളില്‍ തീര്‍ന്നു. 39 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി 3.69 കോടി രൂപ, 24 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് 60.28 ലക്ഷം രൂപ, 14 ഹൃദയ ശസ്ത്രക്രിയകള്‍ക്കായി 56.71 ലക്ഷം രൂപ, 10 മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി 56.80 ലക്ഷം രൂപ ഉള്‍പ്പെടെ 37.17 കോടി രൂപയാണ് ചെലവഴിച്ചത്. ഇതില്‍ 1,631 ക്ലെയിമും സ്വകാര്യ ആശുപത്രികളിലേക്കായിരുന്നു 35.77 കോടി രൂപ.
89 ക്ലെയിമുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നെത്തിയത്. കോര്‍പസ് ഫണ്ട് തീര്‍ന്നതോടെ കൂടുതല്‍ നീതിയുക്തമായ സഹായ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കാല്‍മുട്ട് സന്ധി, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തി. പണമില്ലാത്തതിനാല്‍ മറ്റു ഗുരുതര രോഗം ബാധിച്ച മെഡിസെപ് അംഗങ്ങള്‍ പെരുവഴിയിലുമായി. ഇതോടെയാണ് ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കേസുകള്‍ക്കും ടോക്കണ്‍ നല്‍കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."