HOME
DETAILS
MAL
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ മഴ തുടരും, ജാഗ്രതാ നിര്‍ദേശം
backup
May 03 2023 | 12:05 PM
കേരളത്തില്‍ മഴ തുടരും, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാനും സാധ്യത ഉണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് പറയുന്നത്. ഇതിന് പിന്നാലെ വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്ക്കടലിലേത്ത് നീങ്ങും. അവിടെ നിന്ന് ചുഴലിക്കാറ്റായി രൂപം കൊള്ളാനാണ് നിലവില്‍ സാധ്യത ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."