മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
കൊച്ചി: വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. തങ്ങള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരാണ് മേപ്പാടി റേഞ്ച് ഓഫിസിരുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ എടുത്ത കേസുകളില്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു നീക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചണ് മരങ്ങള്‍ മുറിച്ചത്. അതിനാല്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
അതിനിടെ മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഡി.എഫ്.ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയത്. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിന് ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."