HOME
DETAILS

ബിഹാറില്‍ ട്രെയിനിന് തീയിട്ടു, യുപിയില്‍ ട്രെയിന്‍ അടിച്ചു തകര്‍ത്തു; ആളിക്കത്തി 'അഗ്നിപഥ്'

ADVERTISEMENT
  
backup
June 17 2022 | 03:06 AM

national-2-coaches-of-passenger-train-set-on-fire-in-bihar111

ലഖ്‌നൗ: അഗ്നിപഥ് പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം. വടക്കേ ഇന്ത്യയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. ബിഹാറില്‍ വീണ്ടും ട്രെയിനിന് തീയിട്ടു. സമസ്തി പൂരിലാണ് പാസഞ്ചര്‍ ട്രെയിന്‍ കത്തിച്ചത്. ജമ്മു താവി- ഗുവാഹത്തി പാസഞ്ചര്‍ ട്രെയനിനാണ് തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും സംഘര്‍ഷം. യുപിയിലും പ്രതിഷേധം ശക്തമാണ്. യു.പി ബാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ അടിച്ചു തകര്‍ത്തു. പൊലിസെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു.

സേനയിലെ താല്‍ക്കാലിക നിയമനത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുമുള്ള എതിര്‍ സ്വരങ്ങളും പദ്ധതിയെ ന്യായീകരിക്കുന്ന ബി.ജെ.പി വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. അതിനിടെ പദ്ധതിയുടെ ഭാഗമായി സേനയില്‍ ചേരാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.

വരുണ്‍ ഗാന്ധി എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സേനയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് 21ല്‍ നിന്നും 23 ആക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.

ഇന്നലെ സംഘര്‍ഷമുണ്ടായ ബിഹാര്‍, യുപി ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക. ബിഹാറില്‍ മാത്രം 10 ജില്ലകളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി ഹരിയാന സംസ്ഥാന സര്‍ക്കാരും അഗ്നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സേനയില്‍ ചേരുന്നവര്‍ക്ക് സംസ്ഥാന പൊലിസില്‍ പരിഗണന നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  4 days ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  4 days ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  4 days ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  4 days ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  4 days ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  4 days ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  4 days ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  4 days ago