HOME
DETAILS

കേന്ദ്ര മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കും: ഇ. ശ്രീധരന്‍ ഉണ്ടാകാന്‍ സാധ്യത

  
backup
June 11, 2021 | 5:12 PM

union-cabinet-to-be-reorganized-soon-e-sreedharan-is-likely-to-be-there

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന വൈകാതെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പ്രകടനം വിലയിരുത്തിത്തുടങ്ങി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ബി.ജെ.പി നേതൃത്വം ഏറെ ലക്ഷ്യംവയ്ക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന് പുനഃസംഘടനയില്‍ പരിഗണന ലഭിക്കാനിടയുണ്ടെന്നാണ് സൂചന. മെട്രോമാന്‍ ഇ. ശ്രീധരനെയാണ് കേരളത്തില്‍ നിന്നും പരിഗണിക്കുന്നത്.

മൂല്യനിര്‍ണയം അല്ലെങ്കില്‍ കൂടിയാലോചനാ സ്വഭാവത്തിലുള്ളതാണ് കൂടിക്കാഴ്ചയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. അവലോകന യോഗങ്ങള്‍ വ്യാഴാഴ്ച തുടങ്ങി. പെട്രോളിയം, സ്റ്റീല്‍, ജലശക്തി, നൈപുണ്യ വികസനം, സിവില്‍ ഏവിയേഷന്‍, ഹെവി ഇന്‍ഡസ്ട്രീസ്, പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുമായാണ് ചര്‍ച്ച നടത്തിയത്.

കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര മാധ്യമങ്ങളുടെയടക്കം വിമര്‍ശനമേറ്റുവാങ്ങിയ സാഹചര്യത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുക, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുക എന്നിവയാണ് പുനഃസംഘടനകൊണ്ട് ലക്ഷ്യംവയ്ക്കുന്നതെന്നാണ് സൂചന. കൊവിഡ് ആഘാതത്തില്‍ തളര്‍ന്ന വിവിധ മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കേണ്ടതുമുണ്ട്. പുനഃസംഘടനയോടൊപ്പം പുതിയ ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനവുമുണ്ടായേക്കും.

നിരവധി വകുപ്പുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുന്ന മന്ത്രിമാരുണ്ട്. അവരുടെ വകുപ്പുകള്‍ വീതംവയ്ക്കുകയോ കൈമാറുകയോ ചെയ്യും. പ്രാദേശിക സമവാക്യങ്ങളും പുനഃസംഘടനയില്‍ പരിഗണിക്കും. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി ഘടനയിലും മാറ്റങ്ങള്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  6 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  6 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  6 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  6 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  6 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  6 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  6 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  6 days ago