HOME
DETAILS

വെറും നാലു ചേരുവകള്‍ മതി മാംഗോ ഫ്രൂട്ടി വീട്ടിലുണ്ടാക്കാം

  
backup
May 04, 2023 | 10:00 AM

life-mango-frooti-at-home-recepie

വെറും നാലു ചേരുവകള്‍ മതി മാംഗോ ഫ്രൂട്ടി വീട്ടിലുണ്ടാക്കാം

ഏറെ ജനപ്രിയമായ പാനീയമാണ് മാംഗോ ഫ്രൂട്ടി. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. പലതരത്തിലുള്ള പ്രിസര്‍വേറ്റിവുകളൊക്കെ ചേര്‍ക്കുന്നതിനാല്‍ എന്നും കടയില്‍ നിന്ന് ഇത് വാങ്ങിക്കഴിക്കുന്നത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കുമെന്നും അറിയില്ല. ഏതായാലും മാങ്ങാക്കാലമല്ലേ..നമുക്ക് ഫ്രൂട്ടി വീട്ടിലുണ്ടാക്കിയാലോ

ചേരുവകള്‍
500 ഗ്രാം പഴുത്ത മാങ്ങ അരിഞ്ഞത്
200 ഗ്രാം പച്ച മാങ്ങ അരിഞ്ഞത്
ഒന്നേകാല്‍ കപ്പ് പഞ്ചസാര
ആറ് കപ്പ് വെള്ളം (1 കപ്പ്- 250മി.ലി)

ആദ്യം പഴുത്ത മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇത് നന്നായി മിക്‌സിയുടെ ജാറില്‍ അരച്ചെടുക്കുക.

പച്ച മാങ്ങ കഴുകി തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. രണ്ട് കപ്പ് വെള്ളമൊഴിക്കണം. രണ്ട് വിസില്‍ വന്നാല്‍ ഓഫ് ചെയ്യുക. പ്രഷര്‍ പോയ ശേഷമേ തുറക്കാവൂ. പിന്നീട് ഇത് തണുക്കാന്‍ വെക്കുക. ഇത് നന്നായി അരിച്ചെടുത്ത് വെള്ളം മാറ്റിവെക്കുക.

പച്ച മാങ്ങയുടെ വെന്ത കഷ്ണങ്ങള്‍ നേരത്തെ അരച്ചു വെച്ച പഴുത്ത മാങ്ങാ മിശ്രിതം ചേര്‍ത്ത് ഒന്നു കൂടി അരച്ചെടുക്കുക. പിന്നീട് ഇത് ചെറിയ അരിപ്പയില്‍ നന്നായി അരിച്ചെടുക്കുക.

ഈ മിശ്രിതത്തിലേക്ക് നേരത്തെ മാറ്റിവെച്ച വെള്ളം (പച്ചമാങ്ങ വേവിച്ച വെള്ളം) ചേര്‍ക്കുക. പിന്നീട് ഇത് അടുപ്പില്‍ വെക്കാന്‍ പറ്റുന്ന പരന്ന പാത്രത്തിലേക്ക് മാറ്റുക. എടുത്തു വെച്ചതില്‍ ബാക്കിയുള്ള വെള്ളം (ആറു കപ്പില്‍ ബാക്കിയുള്ള നാല് കപ്പ്) ഇതില്‍ ചേര്‍ക്കണം. പിന്നീട് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടില്‍ 35-40 മിനുട്ട് വരെ തിളപ്പിക്കുക. തണുത്ത ശേഷം ഒരിക്കല്‍ കൂടി അരിച്ചെടുക്കാം. മാംഗോ ഫ്രൂട്ടി റെഡി. ഇത് റഫ്രിജറേറ്ററില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. കേടുകൂടാതെ കുറച്ചു കാലം സൂക്ഷിച്ചുവെക്കാം. ഇനി മക്കള്‍ക്ക് നല്‍കിക്കോളൂ തീര്‍ത്തും സുരക്ഷിതമായ ഫ്രൂട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  14 hours ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  14 hours ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  14 hours ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  14 hours ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  15 hours ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  15 hours ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  15 hours ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  15 hours ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  15 hours ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  16 hours ago