HOME
DETAILS

അഗ്നിപഥ് പരീക്ഷണമാകുമ്പോൾ

  
backup
June 18 2022 | 03:06 AM

agnipath-article-18-06-2022111

ഗിരീഷ് കെ. നായർ


യുവാക്കളിൽ രാജ്യസ്‌നേഹം വളർത്തുവാനും പ്രബുദ്ധരാക്കുവാനും കേന്ദ്രം അവതരിപ്പിച്ചതാണ് അഗ്നിപഥ് എന്ന ഹ്രസ്വകാല സൈനിക സേവന പദ്ധതിയെങ്കിലും ഫലത്തിൽ രാജ്യത്ത് അത് ആശങ്കയ്ക്കും അക്രമത്തിനും കാരണമായിരിക്കുന്നു. സൈനികരാകാൻ ഒരുങ്ങി രാജ്യത്തെ നിരവധിയായ റിക്രൂട്ടിങ്-പഠന കേന്ദ്രങ്ങളിൽ ശാരീരിക ക്ഷമതയ്ക്കായും എഴുത്തുപരീക്ഷയ്ക്കായും തയാറെടുക്കുന്നവരും അതൊക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവരുമായ അനവധി യുവാക്കൾക്ക് അവസരം നഷ്ടപ്പെടുന്നു എന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.


17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവർക്കുള്ള സൈനിക സേവന പദ്ധതിയാണ് അഗ്നിപഥ്. രണ്ടു വർഷം കൊവിഡ് കാരണം സൈനിക റിക്രൂട്ട്‌മെന്റ് നടന്നില്ല. അതിനാൽ ഈ വർഷം മാത്രം 23 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ പങ്കെടുക്കാം. കര-വ്യോമ-നാവിക സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാരംഭിക്കും. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത. അഗ്നിവീർ എന്നാണ് റിക്രൂട്ട് ചെയ്യപ്പെടുന്നവർ അറിയപ്പെടുക. ഇവർക്ക് പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ വേതനം ലഭിക്കും. നാലുവർഷം പൂർത്തിയാക്കുമ്പോൾ 25 ശതമാനം പേരെ സേനയിലേക്ക് തിരഞ്ഞെടുക്കും. ഇവർക്ക് 15 വർഷം സൈനികസേവനം തുടരാം. ബാക്കിയുള്ള 75 ശതമാനത്തിന് പുറത്തുപോകാം. കേന്ദ്ര സേനകളിലേക്കും സംസ്ഥാന പൊലിസിലേക്കും റിക്രൂട്ട്‌മെന്റിന് ഇവർക്ക് മുൻഗണന ലഭിക്കും. ഇവർക്ക് സ്‌കിൽ സർട്ടിഫിക്കറ്റും സേവാനിധി പാക്കേജായ 11.71 ലക്ഷം രൂപയും (നികുതിരഹിതം) ലഭിക്കും. പെൻഷനോ ഗ്രാറ്റുവിറ്റിയോ ഇല്ല. 48 ലക്ഷത്തിന്റെ ഇൻഷുറൻസും ഉണ്ടാവും.


രാജ്യം കാക്കേണ്ട സൈനികരുടെ പ്രൊഫഷണലിസം അവർ വർഷങ്ങളായി ആർജിക്കുന്നതാണ്. വെറും നാലുവർഷത്തെ സേവനത്തിനുശേഷം യുവത പുറത്തുവരുമ്പോൾ ആ പ്രൊഫഷണലിസത്തിന് മങ്ങലേൽക്കുക മാത്രമല്ല, ആ റെജിമെൻ്റിന്റെ സ്വഭാവത്തെയും ധാർമിക ചിന്തയെയും പോരാട്ടവീര്യത്തെപ്പോലും ബാധിക്കുകയും ചെയ്യും. നാലുവർഷത്തിനുശേഷം തൊഴിൽ രഹിതരായി നാടുനീളെ ഒരുപക്ഷേ അലയേണ്ടിവരുന്ന ആയിരക്കണക്കിന് അഗ്നിവീരൻമാർ സാമൂഹ്യപ്രശ്‌നമാവില്ലെന്ന് നാടിനെ ബോധ്യപ്പെടുത്താൻ കേന്ദ്രത്തിനായിട്ടില്ല.
തൊഴിൽ അന്വേഷണത്തിന്റെ പ്രാരംഭദശയിലാണ് സൈനികസേവനമെന്ന മോഹന വാഗ്ദാനം ചെയ്ത് യുവാക്കളെ ആകർഷിക്കുന്നത്. 46000 പേരെ റിക്രൂട്ട് ചെയ്താൽത്തന്നെ അവരിൽ എത്രപേരെ തുടരാൻ അനുവദിക്കും. നാടിനെ സൈനികവൽക്കരിക്കുന്ന ഒരു പ്രക്രിയയായി ഇത് മാറിയേക്കാമെന്നും ആശങ്കയുണ്ട്. രാജ്യത്തെ വലിയ വിഭാഗം യുവതയെ ഇത് അപകടത്തിലാക്കുമെന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ ആശങ്ക ഇവിടെയാണ് പ്രധാനമായും പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ പ്രതിവർഷം ആയിരക്കണക്കിന് സൈനികർ വിരമിച്ച് പൊതുസമൂഹത്തിന്റെ ഭാഗമാകുന്നുണ്ടെന്നും ഇവർ സമൂഹത്തിന് മുതൽക്കൂട്ടാവുന്നതല്ലാതെ ഭീഷണിയാകുന്നില്ലെന്നും സർക്കാർ വാദിക്കുന്നുണ്ട്.


സേവന വേതനം വർഷംതോറും ഉയരുമെന്ന് പറയുമ്പോഴും തുടർജോലി ലഭിക്കാത്തവർക്ക് നാലു വർഷം നഷ്ടമാകുമെന്നത് യുവതയ്ക്ക് തിരിച്ചടിയാകില്ലെന്ന് പറയാനാകില്ല. സർക്കാരിന് നിലവിൽ സൈനിക വേതനത്തിനായി മാറ്റിവയ്ക്കേണ്ടിവരുന്ന ഭീമമായ തുകയും പെൻഷൻ ബില്ലുകളും നാലുവർഷ അഗ്നിവീരൻമാരിലൂടെ മെരുക്കാനാവുമെന്നത് കാണാതെ പോകുന്നില്ല. അവർക്കത് സേനയെ സാങ്കേതികവൽക്കരിക്കുന്നതിലേക്ക് വകമാറ്റുകയുമാവാം. അത് രാജ്യത്തിന് സാമ്പത്തിക ബാധ്യതയില്ലാതെ നിറവേറ്റാനുമാവും. അതിന് നാലുവർഷത്തേക്ക് കഴുത്ത് നീട്ടേണ്ടിവരുന്ന യുവത അവരുടെ തുടർഭാവിയിൽ ആശങ്കപ്പെടാതിരിക്കുന്നതെങ്ങനെ.


ലോകത്ത് നിരവധി രാജ്യങ്ങളിൽ ഇത്തരം പദ്ധതികൾ പ്രാബല്യത്തിലുണ്ട്. അമേരിക്കയിൽ നാല് വർഷ സേവനവും തുടർന്ന് നാലുവർഷ റിസർവ് ഡ്യൂട്ടിയും പിന്നീട് 20 വർഷ തുടർസേവനവുമാണ് രീതി. ചൈനയിലാകട്ടെ പ്രതിവർഷം നാലര ലക്ഷം യുവാക്കളെയാണ് രണ്ടു വർഷ നിർബന്ധിത സൈനിക സേവനത്തിന് നിശ്ചയിക്കുന്നത്. ഇസ്‌റാഈലിലും വ്യത്യസ്തമല്ല. ഫ്രാൻസിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒന്നുമുതൽ അഞ്ച് വർഷം വരെ സേവനം ചെയ്യാം. ഇതെല്ലാം പരിശോധിച്ചാണ് ഇന്ത്യയിൽ പദ്ധതി നടപ്പാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago