കേരളസഭയില്‍ യൂസഫലിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും ലീഗും, യു.ഡി.എഫ് വിട്ടുനിന്നത് രാഷ്ട്രീയകാരണങ്ങളാലെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: കേരളസഭയില്‍ എം.എ യൂസഫലിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്. യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചു. ഹാള്‍ 16 കോടി രൂപ മുടക്കി മോടിപിടിപ്പിച്ചത് ആണ് ധൂര്‍ത്ത് എന്ന് പറഞ്ഞത്. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയോ താമസം നല്കുന്നതിനെയോ ധൂര്‍ത്ത് എന്ന് പറഞ്ഞിട്ടില്ല.
രാഷ്ട്രീയകാരണങ്ങളാലാണ് യു.ഡി.എഫ് ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇത് എം.എ യൂസഫലിയെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് അദ്ദേഹം തെറ്റായ പ്രസ്താവന നടത്തിയത് ദൗര്‍ഭാഗ്യകരമാണ്.
ഇവിടെ എത്തിയ ഞങ്ങളുടെ പ്രതിനിധികളോട് ലോക കേരള സഭയില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യമായി ഇത് വ്യാഖ്യാനിച്ചത് തീരെ ശരിയായില്ല. പ്രതിപക്ഷ വിമര്‍ശനങ്ങളെ ട്വിസ്റ്റ് ചെയ്യുന്നത് സിപിഎമ്മാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അതേ സമയം എം.എ യൂസഫലിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയാണ്. അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഷാജിയുടെ വിമര്‍ശം. യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞതദ്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമര്‍ശനം. ലോക കേരള സഭയില്‍ യൂസഫലി പ്രതിപക്ഷത്തെ വിമര്‍ശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."