“1921- 2021 ഒരു നൂറ്റാണ്ടിന് ശേഷം” ദുബായ് ഉദുമ മണ്ഡലം കെഎംസിസി വെബിനാർ സംഘടിപ്പിക്കുന്നു
ദുബൈ: “1921- 2021 ഒരു നൂറ്റാണ്ടിന് ശേഷം”എന്ന വിഷയത്തിൽ വെബിനാർ ജൂൺ 18 വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കാൻ ദുബായ് കെ എം സി സി ഉദുമ മണ്ഡലം ഭാരവാഹി യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിം സമൂഹം നൽകിയ സംഭാവനയും, സംവരണ വിഷയത്തിലെ അനീതിയും, വർഗ്ഗീയ ധ്രുവീകരണവും ചർച്ചാ വിഷയമാവും.
ജനാബ് അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയം അവതരിപ്പിക്കും, ചടങ്ങിൽ കെ എം സി സി കേന്ദ്ര സംസഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിക്കും.
വെബിനാർ കൊ-ഓൺഡിനേറ്റർമാരായി ആരിഫ് ചെരുമ്പ, സിദ്ധീഖ് അടൂർ, ഖാലിദ് മല്ലം എന്നിവരെ തെരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഓര്‍ഗ.സെക്രട്ടറി സിദ്ദിഖ് അഡൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഖാലിദ് മല്ലം, അസ്‌ലം പാക്യാര, റാഫി ചെരുമ്പ, നിസാര്‍ മാങ്ങാട്, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, ജമാല്‍ മുണ്ടകൈ സംസാരിച്ചു. ജന.സെക്രട്ടറി റൗഫ് കെ.ജി.എന്‍ സ്വാഗതവും ഹാഷിം മഠത്തില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."