പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? അറിയാം ഏപ്രില്‍ മാസം ഏറ്റവും കൂടുതല്‍ വിറ്റ്‌പോയ പത്ത് കാറുകളെ
top 10-best selling cars in april
പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? അറിയാം ഏപ്രില്‍ മാസം ഏറ്റവും കൂടുതല്‍ വിറ്റ്‌പോയ പത്ത് കാറുകളെ
ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വില്‍പന കുതിച്ചുയരുകയാണ്. പാസഞ്ചര്‍ കാറുകള്‍ ചൂടപ്പം പോലെയാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റ് പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞമാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാറുകളില്‍ ആദ്യത്തെ പത്ത് എണ്ണം പരിശോധിച്ചാല്‍ അതില്‍ അഞ്ചെണ്ണം എസ്.യു.വികളും നാലെണ്ണം ഹാച്ച് ബാക്ക് കാറുകളും ഒരെണ്ണെം വാനുമാണ്.
ആദ്യ 10 കാറുകളിലെ വാഹനനിര്‍മാതാക്കളുടെ എണ്ണം പരിശോധിച്ചാല്‍ മാരുതി സുസുക്കിക്ക് ആറ് മോഡലുകളും ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ രണ്ട് വീതം മോഡലുകളുമാണുളളത്.
മാരുതി സുസുക്കി വാഗണ്‍ആര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബലേനോ, ടാറ്റ നെക്‌സോണ്‍, ഹ്യൂണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബ്രെസ്സ, മാരുതി സുസുക്കി ആള്‍ട്ടോ, ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇക്കോ, ഹ്യൂണ്ടായ് വെന്യു തുടങ്ങിയ പത്ത് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞമാസം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പത്ത് കാറുകള്‍.
വിറ്റഴിഞ്ഞ കാറുകളില്‍ ആദ്യ മൂന്ന് സ്ഥാനത്തും മാരുതിയുടെ വാഹനങ്ങളാണുളളത്. പട്ടികയില്‍ ഒരു വാന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുളളത്. മാരുതി സുസുക്കിയുടെ ഇക്കോയാണ് 10,504 യൂണിറ്റുകള്‍ വില്‍പന നടത്തിക്കൊണ്ട് പട്ടികയില്‍ എട്ടാം സ്ഥാനത്തുളളത്.
2023 ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 കാറുകളും അവയുടെ എണ്ണവും
മാരുതി സുസുക്കി വാഗണ്‍ആര്‍ 20,879 യൂണിറ്റുകള്‍
മാരുതി സുസുക്കി സ്വിഫ്റ്റ് 18,573 യൂണിറ്റുകള്‍
മാരുതി സുസുക്കി ബലേനോ 16,180 യൂണിറ്റ്
ടാറ്റ നെക്‌സോണ്‍ 15,002 യൂണിറ്റുകള്‍
ഹ്യുണ്ടായ് ക്രെറ്റ 14,186 യൂണിറ്റുകള്‍
മാരുതി സുസുക്കി ബ്രെസ്സ
മാരുതി സുസുക്കി ആള്‍ട്ടോ 11,548 യൂണിറ്റ്
ടാറ്റ പഞ്ച് 10,934 യൂണിറ്റുകള്‍
മാരുതി സുസുക്കി ഇക്കോ 10,504 യൂണിറ്റുകള്‍
ഹ്യൂണ്ടായ് വേദി 10,342 യൂണിറ്റുകള്‍
Content Highlights: top 10-best selling cars in april
പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? അറിയാം ഏപ്രില്‍ മാസം ഏറ്റവും കൂടുതല്‍ വിറ്റ്‌പോയ പത്ത് കാറുകളെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."