സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നല്‍കിയ അപേക്ഷ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും; കപില്‍ സിബല്‍ ഹാജരാവും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നല്‍കിയ അപേക്ഷ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. നിയമം സ്റ്റേ ചെയ്യുന്നത് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് നേരത്തെ ലീഗ് കത്ത് നല്‍കിയിരുന്നു.
അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് ലീഗിന് വേണ്ടി കത്തു നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി രജിസ്ട്രാര്‍ ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉള്‍പ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നീക്കം തുല്യത അടക്കമുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. മറ്റു വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മുസ്‌ലിം മതവിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായ വിവേചനമാണ് അപേക്ഷയില്‍ പറയുന്നു. പൗരത്വ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ലീഗ് പുതിയ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."