ഫാറൂഖ് അബ്ദുല്ലയും പിന്മാറി; പ്രതിപക്ഷത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍
ശ്രീനഗര്‍: പ്രതിപക്ഷ പ്രസിഡന്റ് പ്രതിനിധിയാവുന്നതില് നിന്നും ഫാറൂഖ് അബ്ദുല്ല പിന്മാറി. ശരദ് പവാറിനു ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി പേര് പിന്‍വലിക്കുന്ന രണ്ടാമത്തെയാളാണ് ഫാറൂഖ് അബ്ദുല്ല ഫാറൂഖ് അബ്ദുല്ല ശനിയാഴ്ചയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനുള്ള പേര് പിന്‍വലിച്ചത്.
ജമ്മു കശ്മീരിന്റെ നിലവിലെ സാഹചര്യത്തില്‍ തന്‍െ്റ പ്രവര്‍ത്തനം അവിടെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തെക്കുറിച്ച് മുതിര്‍ന്നവരോടും സഹപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുക എന്നത് വളരെ അഭിമാനമാണ്. എന്നാല്‍ ജമ്മു കാശ്മീര്‍ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സമയം തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും ശരത് പവറിനെയായിരുന്നു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറുകയായിരുന്നു. ഇതോടെ പ്രതിപക്ഷ നിരയിലെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."