സഊദി സന്ദര്‍ശനം, സസ്‌പെന്‍ഷന്‍; മാപ്പ് പറഞ്ഞ് മെസി
സഊദി സന്ദര്‍ശനം, സസ്‌പെന്‍ഷന്‍; മാപ്പ് പറഞ്ഞ് മെസി
പാരിസ്: സഊദി യാത്ര നടത്തിയതില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പിഎസ്ജിയോട് ഖേദം പ്രകടിപ്പിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഖേദപ്രകടനം നടത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്ര ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലെന്നും സഹതാരങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും മെസ്സി അറിയിച്ചു.
Leo Messi statement ??? #Messi
— Fabrizio Romano (@FabrizioRomano) May 5, 2023
“I thought we were going to have a day off after the game as always. I had this trip organized and I couldn't cancel it. I had already canceled it before…”.
“I apologize to my teammates and I'm waiting for what the club wants to do with me”. pic.twitter.com/GBuarEgwSl
'മത്സരശേഷം പതിവുപോലെ ഒരു ദിവസം അവധിയുണ്ടാകുമെന്നാണ് കരുതിയത്. ഈ യാത്ര നേരത്തെ നിശ്ചയിച്ചതായിരുന്നു. അതിനാല്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ഒന്ന് ഒഴിവാക്കിയിരുന്നു.. സഹതാരങ്ങളോട് ക്ഷമ ചോദിക്കുന്നു. ക്ലബിന്റെ നടപടികള്‍ക്കായി കാത്തിരിക്കുന്നു..' എന്നാണ് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലയണല്‍ മെസ്സിയെ കഴിഞ്ഞ ദിവസം പിഎസ്ജി സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.
സഊദി സന്ദര്‍ശനം, സസ്‌പെന്‍ഷന്‍; മാപ്പ് പറഞ്ഞ് മെസി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."