അഗ്‌നിപഥ്: ബിഹാറില്‍ ബി.ജെ.പിയും ജെഡിയുവും ഇടയുന്നു
പാറ്റ്‌ന: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ ചൊല്ലി ബിഹാറില്‍ ബി.ജെ.പിയും ജെഡിയുവും തമ്മില്‍ ഇടയുന്നു. സംസ്ഥാനത്ത് ബി.ജെ.പി ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ജെഡിയുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.
ഒരു പാര്‍ട്ടിയുടെ ഓഫിസുകള്‍ മാത്രം പ്രതിഷേധക്കാര്‍ തകര്‍ക്കുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്, ഇത് തെറ്റാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ ആരോപിച്ചു. ഇന്ത്യയില്‍ നടക്കാത്തത് ബീഹാറില്‍ നടക്കുന്നു. പ്രതിഷേധിക്കുന്നത് തെറ്റല്ല, എന്നാല്‍ ഭരണത്തിന്റെ അനുവാദത്തില്‍ പലയിടത്തും ആക്രമണം നടക്കുകയാണെന്ന് ജയസ്വാള്‍ പറഞ്ഞു.
സഹായത്തിനായി അഗ്‌നിശമന സേനയെ വിളിച്ചപ്പോള്‍ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടാലേ വരാനൊക്കൂ എന്ന മറുപടിയാണ് ലഭിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. എന്നിട്ടും ഒരു പരിഗണനയും കിട്ടുന്നില്ല. ബിഹാറില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അത് ഗുണം ചെയ്യില്ല എന്ന് എല്ലാവരും മനസിലാക്കണം...ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."