മകന്റെ സിനിമ അവസരത്തോട് ഭാര്യ നോ പറഞ്ഞു; കാരണം ലഹരിയെന്ന് താരം
മകന്റെ സിനിമ അവസരത്തോട് ഭാര്യ നോ പറഞ്ഞു; കാരണം ലഹരിയെന്ന് താരം
സിനിമയില്‍ ലഹരിയുണ്ടെന്ന് നടനും അമ്മ സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോം. തനിക്കൊപ്പം അഭിനയിച്ച നടന്‍ ലഹരിക്ക് അടിമയെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയില്‍ വിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ആകെയുള്ളത് ഒരു മകനാണ്' ടിനി ടോം പറഞ്ഞു.
കുട്ടികളെ മയക്കുമരുന്നിന്റെ പിടിയില്‍പ്പെടാതെ സംരക്ഷിക്കണമെന്നും താരം പറയുന്നു. സിനിമയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പൊലീസ് തന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ടിനി ടോമിന്റെ ഈ വെളിപ്പെടുത്തല്‍. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."