ആശിച്ചു വാങ്ങിയ കാറിന്റെ പെയ്ന്റ് പെട്ടെന്ന് മങ്ങുന്നോ? എങ്കില്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കൂ..
ആശിച്ചു വാങ്ങിയ കാറിന്റെ പെയ്ന്റ് പെട്ടെന്ന് മങ്ങുന്നോ?
കാര്‍ വാങ്ങി അധികനാള്‍ കഴിയും മുന്‍പേ ചിലപ്പോള്‍ പെയിന്റ് മങ്ങിയേക്കാം. അതുവഴി കാര്‍ പഴക്കമുള്ളതായി തോന്നിക്കും. ഏറെ ഇഷ്ടപ്പെട്ട്,ആഗ്രഹിച്ച് വാങ്ങിയ കാറിന്റെ കളര്‍ മങ്ങുന്നത് ടെന്‍ഷന്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ കമ്പനിയെ പഴിക്കാന്‍ വരട്ടെ നിങ്ങളുടെ കയ്യില്‍ നിന്നും ചിലപ്പോള്‍ വീഴ്ചകള്‍ സംഭവിച്ചേക്കാം.
പുതിയ കാര്‍ വാങ്ങുന്ന ആളുകള്‍ മറ്റെല്ലാ കാര്യവും പോലെ പെയിന്റിന്റെ സംരക്ഷണത്തിനും പ്രധാന്യം കൊടുക്കണം. കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതിനുള്ള വഴികള്‍ നോക്കാം.
പൊടി തുടയ്ക്കരുത്
ഒരു നല്ലശതമാനം ആളുകള്‍ക്കുമുള്ള ശീലമാണ് കാറില്‍ പൊടി പറ്റിപിടിച്ചിരിക്കുന്നത് കണ്ടാല്‍ തുണിയെടുത്ത് തുടയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇത്തരത്തില്‍ തുടയ്ക്കുമ്പോള്‍ പെയിന്റുകളുടെ തിളക്കം നഷ്ടപ്പെടും. പൊടി കാരണം പെയിന്റിന്റെ ക്ലിയര്‍ കോട്ടില്‍ ചെറിയ പോറലുകളും ഉണ്ടാകാറുണ്ട്. അതുകൊണ്ട് വെള്ളം ഉപയോഗിക്കാതെ പൊടി തുടയ്ക്കാന്‍ ശ്രമിക്കരുത്. വെള്ളം ഉപയോഗിച്ച് ക്ലിയര്‍ കോട്ടിന് കേടുപാടുകള്‍ വരുത്താതെ പൊടിയുടെ നീക്കം ചെയ്യാം.
കാര്‍ കഴുകാന്‍ ഡിന്റര്‍ജന്റോ സാധാരണ ഷാംപൂവോ ഉപയോഗിക്കരുത്
കാര്‍ കഴുകുമ്പോള്‍ കട്ടി കൂടിയ ഡിന്റര്‍ജന്റുകളോ സാധാരണ ഹെയര്‍ ഷാംപൂവോ ഉപയോഗിക്കരുത്. ഇവ കാറിന്റെ ക്ലിയര്‍ കോട്ടിന് കേടുവരുത്തും. കാര്‍ കഴുകാന്‍ നല്ല നിലവാരമുള്ള കാര്‍ ഷാംപൂ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. പെയിന്റിന് കേടുപാടുകള്‍ വരുത്താതെ നിങ്ങളുടെ കാറിലെ അഴുക്കും കറയും നീക്കം ചെയ്യാന്‍ ഇത്തരം ഷാംപൂ സഹായിക്കും. നിരവധി ബ്രാന്റുകളുടെ ഷാംപൂ ഇന്ന് വിപണിയില്‍ ലഭ്യവുമാണ്.
പെയിന്റ് ദീര്‍ഘകാലം പുതുമയോടെ നിലനിര്‍ത്താന്‍ ഇവ ചെയ്യൂ
- കാര്‍ വാക്‌സ്
കാര്‍ കഴുകിയ ശേഷം, കാര്‍ വാക്‌സ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ വാക്‌സ് തേച്ചാല്‍ അതിന്റെ ഒരു പാളി ഉണ്ടാവുകയും നിങ്ങളുടെ കാറിന്റെ പെയിന്റിനെ അഴുക്കില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇതൊരു അധിക സുരക്ഷാ ലെയറായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ വാക്‌സിന് ഹൈഡ്രോഫോബിക് ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തവണ കാര്‍ കഴുകുമ്പോള്‍ അഴുക്ക് വേഗത്തില്‍ തന്നെ കളയാന്‍ ഇത് സഹായിക്കും.
- സെറാമിക് കോട്ടിങ്
അടുത്തിടെയായി വളരെയേറെ പ്രചാരനം നേടിയ കാര്‍ പെയിന്റ് സംരക്ഷണ രീതിയാണ് സെറാമിക് കോട്ടിങ്ങുകള്‍. ഇത് നിങ്ങളുടെ കാറിന്റെ പെയിന്റിന് വളരെ നല്ല രീതിയില്‍ സംരക്ഷിക്കുന്നു. സെറാമിക് കോട്ടിങ്ങുകള്‍ക്ക് ചെറിയ പോറലുകള്‍, അടയാളങ്ങള്‍ എന്നിവ വളരെ ഫലപ്രദമായി തടയാന്‍ കഴിയും. തിളക്കവും പുതുമയും നിലനിര്‍ത്താന്‍ മികച്ച മാര്‍ഗം കൂടിയാണ് സെറാമിങ് കോട്ടിങ്ങുകള്‍. ഇവയ്ക്ക് ഹൈഡ്രോഫോബിക് ഗുണങ്ങളുണ്ട് എന്നതിനാല്‍ അഴുക്കും പൊടിയും പറ്റിനില്‍ക്കുന്നത് കുറയ്ക്കുന്നു.
- പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം
പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം കാറിന്റെ പെയിന്റിനെ ചെറിയ പോറലുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള വഴിയാണ്. സുതാര്യമായ ഫിലിം ഉപയോഗിച്ച് കാറിനെ പൊതിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. പല തരം പിപിഎഫ് രീതികള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഫലപ്രദമായി ചെറിയ സ്‌ക്രാച്ചുകള്‍ തടയാന്‍ ഇത് സഹായിക്കുന്നു. പെയിന്റിന്റെ തിളക്കം നിലനിര്‍ത്താനും പിപിഎഫ് സഹായിക്കും.
Does the car paint fade quickly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."