HOME
DETAILS

യു.എ.ഇയില്‍ മികച്ച തൊഴിലുകള്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ? ഇതാ പഠിച്ചിരിക്കേണ്ട എട്ട് കോഴ്‌സുകള്‍

  
backup
May 06 2023 | 16:05 PM

8-courses-to-give-graduates-an-edge-in-employment-opportunities
8 courses to give graduates an edge in employment opportunities
യു.എ.ഇയില്‍ മികച്ച തൊഴിലുകള്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ? ഇതാ പഠിച്ചിരിക്കേണ്ട എട്ട് കോഴ്‌സുകള്‍

യു.എ.ഇയില്‍ മികച്ചൊരു തൊഴില്‍ ലക്ഷ്യം വെക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ടെക്ക് റിലേറ്റഡ്,മെഡിക്കല്‍,ബിസിനസ് സംബന്ധമായ കോഴ്‌സുകളാണ് നിങ്ങള്‍ പഠിക്കേണ്ടത്. യു.എ.ഇ.യില്‍ നടന്ന ഗ്ലോബല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എക്‌സിബിഷനില്‍ വെച്ച് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് ടെക്ക് റിലേറ്റഡ് കോഴ്‌സുകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തെരെഞ്ഞെടുത്ത് പഠിക്കാന്‍ താത്പര്യമുളളതെന്നാണ്.
കൂടാതെ അടുത്ത കാലത്തായി ഹ്യുമാനിറ്റീസ് കോഴ്‌സുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം വര്‍ദ്ധിക്കുന്നതായി പ്രസ്തുത എക്‌സിബിഷനില്‍ വിദഗ്ധര്‍ വിലയിരുത്തി.

ഇന്റര്‍നാഷണല്‍ സ്റ്റഡീസിനും വിഷ്വല്‍ ഡിസൈനും മുതലായ കോഴ്‌സുകള്‍ക്കും ആവശ്യത്തിന് ഡിമാന്‍ഡ് ഉണ്ടെന്നും ഈ കോഴ്‌സുകളും തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെ പ്രധാനം ചെയ്യുന്നുണ്ടെന്നും
ഗ്ലോബല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എക്‌സിബിഷനില്‍ വെച്ച് വിദഗ്ധര്‍ വിലയിരുത്തി.

എട്ട് കോഴ്‌സുകളാണ് പ്രധാനമായും ഭാവിയില്‍ വലിയ തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കംപ്യൂട്ടര്‍ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സൈബര്‍ സെക്ക്യൂരിറ്റി, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, മെക്കാട്രോണിക്ക് എഞ്ചിനീയറിങ്, ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് മികച്ച തൊഴില്‍ അവസരങ്ങള്‍ യു.എ.ഇയില്‍ ഭാവിയില്‍ ഉണ്ടായിവരുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.

  1. കമ്പ്യൂട്ടര്‍ സയന്‍സ്

സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടക്കമുളള നവീന കോഴ്‌സുകള്‍ ഉള്‍പ്പെട്ട മേഖലയായതിനാല്‍, നിരവധി വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങള്‍ തിരഞ്ഞെടുക്കുന്നു. നാഷണല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്‌സ്, വണ്‍ മില്യണ്‍ അറബ് കോഡേഴ്‌സ് തുടങ്ങിയ സംരംഭങ്ങളിലൂടെ സാങ്കേതികവിദ്യയിലേക്കുള്ള യുഎഇയുടെ മുന്നേറ്റം, ഈ ഫീല്‍ഡിന്റെ ആവശ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

  1. ഫോറന്‍സിക് സയന്‍സസ്

അമിറ്റി യൂണിവേഴ്‌സിറ്റി ദുബായില്‍, ബാച്ചിലര്‍ ഓഫ് സയന്‍സ് ഫോറന്‍സിക് സയന്‍സസ് ബിരുദം ഏറ്റവും ജനപ്രിയമായ ബിരുദങ്ങളിലൊന്നാണ്. രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ പ്രകൃതി ശാസ്ത്രങ്ങളെ ആശ്രയിച്ചും കുറ്റകൃത്യങ്ങള്‍ പരിഹരിക്കാന്‍ അധികാരികളെ സഹായിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി ചേര്ന്ന് ഇടപെടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് കോഴ്‌സ് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

  1. അന്താരാഷ്ട്ര പഠനങ്ങള്‍
    ജോലിസ്ഥലത്ത് എമിറാത്തികളുടെ പങ്ക് വര്‍ധിപ്പിക്കാന്‍ രാജ്യത്ത് നടക്കുന്ന മുന്നേറ്റം, യുഎഇ പൗരന്മാര്‍ക്കിടയില്‍ അന്താരാഷ്ട്ര പഠനം പോലുള്ള ഹ്യുമാനിറ്റീസ് കോഴ്‌സുകളുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമായി.
    മന്ത്രാലയങ്ങളിലും ദേശീയ സേവനങ്ങളിലും ജോലി കണ്ടെത്താന്‍ പ്രസ്തുത ബിരുദം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
  2. സൈബര്‍ സുരക്ഷ

സൈബര്‍ സുരക്ഷ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ ധാരാളം വിദ്യാര്‍ത്ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ലോകം കൂടുതല്‍ ഡിജിറ്റലായി മാറിയതോടെ സൈബര്‍ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്.

ചില അന്താരാഷ്ട്ര കണക്കുകള്‍ പ്രകാരം, ഈ മേഖലയിലെ ആവശ്യം നിറവേറ്റുന്നതിന് പരിശീലനം ലഭിച്ച സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ കടുത്ത ക്ഷാമമുണ്ട്.അതിനാല്‍ തന്നെ വലിയ രീതിയിലുളള തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്ന മേഖലയാണിത്.

  1. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍

ഈ ഡിജിറ്റല്‍ ലോകത്ത് ഡിസൈനര്‍മാരുടെയും വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ വൈദഗ്ധ്യമുള്ളവരുടെയും സേവനങ്ങള്‍ക്ക് വലിയ തോതിലുളള ആവശ്യക്കാരാണുളളത്.

  1. മെക്കാട്രോണിക് എഞ്ചിനീയറിംഗ്

വോളോങ്കോങ് ദുബായ് സര്‍വകലാശാലയില്‍, മെക്കാട്രോണിക് എഞ്ചിനീയറിംഗ് പ്രോഗ്രാമിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് വലിയ ഡിമാന്‍ഡാണുളളത്.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ നിന്നുള്ള വൈദഗ്ധ്യങ്ങളുടെ സവിശേഷമായ സമന്വയമാണ് ഈ കോഴ്‌സ്.

  1. BBA ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍

ബിസിനസ്സിലെ ബിരുദങ്ങള്‍ ലോകമാസകലം ജനപ്രിയമായി തുടരുക തന്നെയാണ്. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ) മറ്റ് വിവിധ മേഖലകളിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതിനാല്‍ ഏറ്റവും ജനപ്രിയമായ കോഴ്‌സുകളിലൊന്നായി ഇത് ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നുണ്ട്.

8 മെഡിസിന്‍

എക്കാലത്തും ലോകത്തിലെ ഒട്ടുമിക്കയിടത്തേയും പോലെ തന്നെ മികച്ച ഡിമാന്‍ഡുളള തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്ന കോഴ്‌സാണ് മെഡിക്കല്‍ മേഖലയിലുളളത്. കോവിഡാനന്തര ലോകത്ത് വലിയ സാധ്യതകളാണ് മെഡിക്കല്‍ കോഴ്‌സുകള്‍ക്കുളളത്.

Content Highlights: -8 courses to give graduates an edge in employment opportunities

യു.എ.ഇയില്‍ മികച്ച തൊഴിലുകള്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ? ഇതാ പഠിച്ചിരിക്കേണ്ട എട്ട് കോഴ്‌സുകള്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago