റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രം; ലക്ഷ്യം സ്ത്രീ ശാക്തീകരണം
റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രം; ലക്ഷ്യം സ്ത്രീ ശാക്തീകരണം
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍ മാത്രമായിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം സായുധസേനക്കും പരേഡുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കത്തയച്ചു.
ഫെബ്രുവരി ഏഴിന് നടന്നയോഗത്തിലാണ് പരേഡില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. പ്രതിരോധ സെക്രട്ടറി അര്‍മനെയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ കര, നാവിക, വ്യോമസേന, ആഭ്യന്തര മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയം, സാംസ്രകാരിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്തു.
2015 ല്‍ ആദ്യമായി, മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു. 2019ല്‍, കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി. തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021ല്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.
Women Only in Republic Day Parade
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."