ജന്തര്‍മന്ദിറിന്റെ വഴികളടച്ച് പൊലിസ്; റോഡ് ഉപരോധിച്ചും പ്രതിഷേധം കടുപ്പിച്ചും കോണ്‍ഗ്രസ്; ഡല്‍ഹി ഇന്നും സംഘര്‍ഷഭരിതം
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ വഴികളും പൊലിസ് അടച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എംപിമാരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് തവണ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ എ.ഐ.സി.സി ആസ്ഥാനത്തും ഇ.ഡി ഓഫിസ് പരിസരത്തും വ്യാപക പ്രതിഷേധം നടന്നിരുന്നു.
യങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഉറവിടങ്ങളെ പറ്റിയാണ് ഇ.ഡി കൂടുതലും ചോദ്യങ്ങള്‍ ചോദിച്ചത്. പല ചോദ്യങ്ങളും രാഹുല്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു. രാഹുലിനെതിരായ ഇ.ഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."