പയ്യന്നൂര്‍ ഫണ്ട് വിവാദം; പി ജയരാജന്റെ അനുനയനീക്കം വിജയിച്ചില്ല; തീരുമാനത്തില്‍ ഉറച്ച് വി കുഞ്ഞികൃഷ്ണന്
കണ്ണൂര്‍: പയ്യന്നൂരില്‍ 3 ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി ആരോപിക്കപ്പെട്ട സംഭവത്തില്‍ നടപടിക്കു വിധേയനായ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ചക്ക് പി.ജയരാജനെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്.പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസിലെ ചര്‍ച്ച പത്ത് മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്.
വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നു പറഞ്ഞ കുഞ്ഞിക്കൃഷ്ണന്, ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടി നടപടിക്കു പിന്നാലെ പൊതുപ്രവര്‍ത്തനം നിര്‍ത്തുന്നതായി കുഞ്ഞിക്കൃഷ്ണന് അറിയിച്ചിരുന്നു.
പ്രാദേശികമായി ഏറെ ജനപിന്തുണയുള്ള കുഞ്ഞിക്കൃഷ്ണന്റെ പൊതുപ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതിനു പിന്നാലെയായിരുന്നു അനുനയ ശ്രമം. കുഞ്ഞിക്കൃഷ്ണനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."