ദുരന്ത ഭൂമിയായി താനൂര്‍; മരണ സംഖ്യ ഉയരുന്നു
താനൂര്‍: മലപ്പുറം പരപ്പനങ്ങാടിയില്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്തുണ്ടായ അപകടത്തില്‍ മരണം 18 ആയി.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 12പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലാണ് സംഭവം. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നാല്പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫും തൃശൂരില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
അപകടത്തില്‍ പെട്ട ബോട്ട് കരയിലെത്തിച്ചിട്ടുണ്ട്. മരിച്ചവരില്‍ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യം ചെറിയ ബോട്ടിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും വി അബ്ദുറഹ്മാനും സ്ഥലത്തുണ്ട്. അപകടത്തില്‍ പെട്ടത് നാസര്‍ എന്നയാളുടെ ബോട്ടാണ്. ഇരുനില ബോട്ടാണ് അപകടത്തില്‍പെട്ടത്. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."