HOME
DETAILS
MAL
ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിലേക്കുണ്ടായിരുന്ന യാത്രാ വിലക്ക് സഊദി പിൻവലിച്ചു
backup
June 20 2022 | 12:06 PM
റിയാദ്: പൗരന്മാർക്ക് നാല് രാജ്യങ്ങളിലേക്ക് ഉണ്ടായിരുന്ന യാത്രാ വിലക്ക് സഊ ദി ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ നാല് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കാണ് പിൻവലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതോടെ, ഈ രാജ്യങ്ങളിലേക്ക് സഊദി പൗരന്മാർക്ക് നേരിട്ട് യാത്ര ചെയ്യാനാകും. കൊവിഡ് പശ്ചാതലത്തിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് മൂലം ഈ രാജ്യങ്ങളിലേക്ക് ചികിത്സ ഉൾപ്പെടെ അത്യാവശ്യ ഘട്ടങ്ങളിൽ പ്രത്യേക പെർമിഷന് ശേഷമായിരുന്നു പോകാൻ സാധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."