പ്രവാചകനെതിരെയുള്ള പരാമര്‍ശം രാജ്യത്തിന്റെ മുഖച്ഛായക്ക് കോട്ടം വരുത്തി; അജിത് ഡോവല്‍
ന്യുഡല്‍ഹി: ബി.ജെ.പി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തുണ്ടാക്കിയ പ്രതിഷേധം കാരണം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായക്ക് കോട്ടം വരുത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍. ഇത്തരം പരാമര്‍ശം ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തി. ചില തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മറ്റുരാജ്യങ്ങളുമായി സംസാരിക്കുകയും വിശയത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യവുമാണ്. രാജ്യത്തുള്ളവരെയും രാജ്യത്തിന്റെ പുറത്തുള്ളവരുമായും ചര്‍ച്ചചെയ്ത് വിഷയത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്, പ്രവാചക പരാമര്‍ശത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യയുടെ മുഖച്ഛായക്ക് കോട്ടം വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോവല്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നും അഗ്‌നിപഥിനെ പിന്തുണച്ചു കൊണ്ടും ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. നാല് വര്‍ഷം കഴിഞ്ഞാന്‍ അഗ്‌നിവീരന്മാര്‍ എന്ത് ചെയ്യും എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്ക് മുന്നില്‍ വ്യവസായ പ്രമുഖരടക്കം നിരവധി പേരാണ് തൊഴിലവസരങ്ങളുടെ വാതിലുകള്‍ തുറന്നിടുന്നത്.
ഇതിന് പുറമേ സര്‍ക്കാര്‍ ജോലികളിലും അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് നിരവധി സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ അഗ്‌നിപഥ് പദ്ധതിയുടെ മേന്മകളെ കുറിച്ചും, എന്തിന് വേണ്ടിയാണ് മോദി സര്‍ക്കാര്‍ അഗ്‌നിപഥ് നടപ്പിലാക്കുന്നതെന്നും വിവരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
#WATCH LIVE | NSA Ajit Doval speaks to ANI's Smita Prakash on the #AgnipathRecruitmentScheme and other internal security issues https://t.co/DJ87xXO8j9
— ANI (@ANI) June 21, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."