ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ചീറ്റകളിലൊന്ന് ചത്തു
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന ചീറ്റകളില്‍ ദക്ഷയെന്ന് പേരിട്ടിരിക്കുന്ന പെണ് ചീറ്റയാണ് ചത്തത്.
മറ്റ് ചീറ്റകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മുറിവേല്‍ക്കുകയും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് പ്രാഥമികമായ കണ്ടെത്തല്‍.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. അതില്‍ ഒരെണ്ണം മാര്‍ച്ചിലും ഒരെണ്ണം ഏപ്രില്‍ മാസത്തിലും ചത്തിരുന്നു. കിഡ്നി സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് മാര്‍ച്ചില്‍ സാഷയെന്ന ചീറ്റ ചത്തത്. ഏപ്രിലില്‍, രണ്ടാമത്തെ ചീറ്റയായ ഉദയും അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ ചത്തു.
ഉദയ് ചീറ്റയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചിരുന്നു. പ്രതിദിന പരിശോധനയിലാണ് ഉദയ് അവശനായി കാണപ്പെട്ടത്. എഴുന്നേല്ക്കാന് കഴിയാത്ത വിധം ക്ഷീണിതനായിരുന്നു.ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചീറ്റകളെ തുറന്നുവിട്ടത്. ഇതില്‍ സിയായ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."