HOME
DETAILS

80:20 അനുപാതം റദ്ദാക്കല്‍ വ്യത്യസ്ത തട്ടുകളില്‍ സി.പി.എം നേതാക്കള്‍

  
backup
June 14, 2021 | 11:29 PM

5612196810-2

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നു.
ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോടതി വിധി നടപ്പാക്കുമെന്നു മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി വിധിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാനസമിതി അംഗം കൂടിയായ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയതോടെയാണു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നത്. കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറിലായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം. കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെയാണു വിധിയുണ്ടായതെന്നു സെമിനാറില്‍ എം.വി ജയരാജന്‍ തുറന്നടിച്ചു.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് കോടതി ആഴത്തില്‍ പഠിക്കേണ്ടിയിരുന്നു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനെടുത്ത തീരുമാനം തെറ്റല്ലെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി. സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനെയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിനെയും സാക്ഷിയാക്കിയായിരുന്നു എം.വി ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അവഗണിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല.


ഒരുകൂട്ടരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മറ്റൊരു കൂട്ടരുടെ പിന്നോക്കാവസ്ഥ തടയാനായിക്കൂടാ. നമുക്ക് കഴിയാവുന്നതു പിന്നോക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയമായ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളലാണ്. ദൗര്‍ഭാഗ്യവശാല്‍ കോടതിവിധി അതിനു സഹായകരമായ വിധത്തിലല്ല വന്നത്. കോടതി കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യണമായിരുന്നു. 2008ല്‍ പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കണമായിരുന്നു. കൊവിഡ് കാലത്ത് വാദങ്ങള്‍ നിരത്തിവയ്ക്കാന്‍ അധികസമയം കിട്ടിയില്ലെങ്കിലും അതു പഠിക്കാന്‍ ചുമതലപ്പെടുത്താനെങ്കിലും ഒരു കൂട്ടരെ നിയോഗിക്കാമായിരുന്നുവെന്നുമാണ് എം.വി ജയരാജന്‍ വ്യക്തമാക്കിയത്.


എന്നാല്‍ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നായിരുന്നു വിധിവന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എം.വി ഗോവിന്ദന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ മറ്റൊന്നും മന്ത്രിക്കു പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു അന്നു മുഖ്യമന്ത്രി എടുത്തിരുന്ന നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'14-ാം വയസ്സിൽ ഈ സിക്സറുകൾ അസാധാരണം'; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ഒമാൻ താരങ്ങൾ; കൗമാര പ്രതിഭയുടെ വെടിക്കെട്ട് ഫോം

Cricket
  •  5 minutes ago
No Image

കർണാടകയിൽ വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

National
  •  15 minutes ago
No Image

യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇനി തിരേക്കറിയ കാലം; സുഗമമായ ശൈത്യകാല യാത്രയ്ക്ക് ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

uae
  •  16 minutes ago
No Image

കളിക്കളത്തിൽ അവൻ റൊണാൾഡോയെയും നെയ്മറെയും പോലെയാണ്: സ്പാനിഷ് സൂപ്പർതാരം

Football
  •  21 minutes ago
No Image

കുന്നത്തൂരിൽ സി.പി.ഐ.എമ്മിൽ കൂട്ടരാജി; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 50-ലേറെപ്പേർ പാർട്ടി വിട്ടു

Kerala
  •  27 minutes ago
No Image

നീണ്ട തടവുജീവിതം; പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വീണ്ടും അസം ഖാനെ ജയിലിലടച്ചു; രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം

National
  •  32 minutes ago
No Image

തോക്ക് ചൂണ്ടി കൊള്ളയടിക്കുന്നതിനിടെ മോഷ്ടാവിന് ലോലിപോപ്പ് നൽകി പിഞ്ചുകുഞ്ഞ്; മനംമാറ്റം വന്ന കള്ളൻ പണം തിരികെ വച്ച് മടങ്ങി, വീഡിയോ വൈറൽ!

crime
  •  36 minutes ago
No Image

ഗിൽ പുറത്ത്, ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; അവസാന ടെസ്റ്റിനൊരുങ്ങി ഇന്ത്യ

Cricket
  •  44 minutes ago
No Image

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 16.6 ലക്ഷം രൂപ; യുവതി റിമാൻഡിൽ

Kerala
  •  an hour ago
No Image

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവം; വി.എം വിനു ഹൈക്കോടതിയിലേക്ക്

Kerala
  •  2 hours ago