HOME
DETAILS

മണിപ്പൂരിലെ ന്യൂനപക്ഷ പീഡനത്തിനെതിരെ ജന്തർമന്ദറിൽ യൂത്ത് ലീഗിന്റെ ശാന്തിസംഗമം

  
backup
May 10 2023 | 14:05 PM

muslim-youth-league-shanthi-sangamam

ജന്തർമന്ദറിൽ യൂത്ത് ലീഗിന്റെ ശാന്തിസംഗമം

ന്യൂഡൽഹി: ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹി ജന്തർമന്ദറിൽ സംഘടിപ്പിച്ച ശാന്തി സംഗമം ശ്രദ്ധേയമായി.
സർവമത സൻസദ് ദേശീയ കൺവീനർ സ്വാമി സുശീൽ മഹാരാജ് ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ഷിബു മീരാൻ സ്വാഗതവും ദേശീയ നിർവാഹക സമിതി അംഗം സികെ ശാക്കിർ നന്ദിയും പറഞ്ഞു.

ഗുജറാത്തിൻ്റെയും ഖണ്ഡമാലിൻ്റെയും ആവർത്തനമാണ് മണിപ്പൂരിൽ നടന്നത്. നൂറോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ അഭയാർത്ഥികളാവുകയും നിരവധി ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത കലാപത്തിൽ മണിപ്പൂർ കത്തിയെരിയുമ്പോൾ കർണാടകയിൽ പ്രചാരണത്തിൽ പങ്കെടുത്ത പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നടപടിയെ യൂത്ത് ലീഗ് ശാന്തിസംഗമം അപലപിച്ചു.

മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾക്കു വേണ്ടി ഡൽഹിയിൽ പ്രതിഷേധമുയർത്തുന്നതിലൂടെ മുസ്ലിം യൂത്ത് ലീഗ് മതേതര ഇന്ത്യക്ക് മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് ശാന്തി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർമണി ആൻഡ് പീസ് ഡയറക്ടർ ഫാദർ എം.ഡി തോമസ് പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണെന്നത് ഭരണ കൂടം ഉൾകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികൾ ആക്രമിക്കപ്പെട്ടതിലൂടെ ഫാസിസ്റ്റുകളുടെ വേട്ടക്ക് ജാതിമത ഭേദമില്ലാതെ എല്ലാവരും ഇരകളാകുമെന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും മതേതര വിശ്വാസികൾ ഒരുമിച്ചു നിന്ന് ഫാസിസത്തെ പ്രതിരോധിക്കണമെന്നും പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പാർലിമെന്റ് മസ്ജിദ് ഇമാം ശൈഖ് മുഹിബ്ബുള്ള നദ്‌വി അഭിപ്രായപ്പെട്ടു.

മൗലന നിസാർ അഹമ്മദ്, സലീം എഞ്ചിനീയർ, ഫൈസൽ ഷെയ്ഖ്, വി.എം ജഹാന, അഡ്വ.സർവേഷ് മാലിക്, ഫൈസൽ ഗുഡല്ലൂർ, ഷഹസാദ് അബ്ബാസി, അജ്മൽ മുഫീദ്, വസീം അക്രം, പി അസ്ഹറുദ്ധീൻ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago