'റോഡ് സുരക്ഷാബില്‍' തൊഴിലാളി വിരുദ്ധം: ബി.എം.എസ്
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'റോഡ് സുരക്ഷാബില്‍' മോട്ടോര്‍ വാഹനങ്ങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി ശിവജി സുദര്‍ശനന്‍. കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബി.എം.എസ്) പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹനപിഴകള്‍ ക്രമാതീതമായി വര്‍ധിപ്പിച്ച കൊണ്ടുള്ള റോഡ് സുരക്ഷാ ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ മോട്ടോര്‍ തൊഴിലാളികളുടെ ജീവിതോപാധിയെ തന്നെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എ.സി കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആര്‍ രഘുരാജ്, സി ജ്യോതിഷ് കുമാര്‍, ഫെഡറേഷന്‍ സെക്രട്ടറി സിബി വര്‍ഗീസ് തുടങ്ങിയവര്‍ തുടര്‍ന്ന് സംസാരിച്ചു. 'റോഡ് സുരക്ഷാബില്‍' പിന്‍വലിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."