എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍, ബി.ജെ.പി, എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാസമര്‍പ്പണം.
പത്രികാസമര്‍പ്പണത്തിനു മുന്‍പായി പാര്‍ലമെന്റിലെ മഹാത്മാഗാന്ധി, ഡോ. ബി.ആര്. അംബേദ്കര്‍, ബിര്‍സ മുണ്ട എന്നിവരുടെ പ്രതിമകളില്‍ മുര്‍മു പുഷ്പാര്‍ച്ചന നടത്തി. സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിയമസഭാംഗങ്ങളുടെയും എം.പിമാരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്.
പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരെ സന്ദര്‍ശിച്ചിരുന്നു.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."