ആള്‍ക്കൂട്ട ആക്രമണത്തില്‍ പുതിയ വിവാദം : ജിഷ്ണുരാജിനെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെന്ന്, ഫാരിസ് സജീവ പ്രവര്‍ത്തകനല്ലെന്ന് ഡി.വൈ.എഫ്.ഐ
കോഴിക്കോട്: ഫ്ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന്. ഇതിനു പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലിസ് കേസെടുത്തത്. എന്നാല്‍ നജാഫും പൊലിസ് കസ്റ്റഡിയിലാണ്.
അതേ സമയം കേസില്‍ നിന്ന് നജാഫ് ഫാരിസിനെ ഒഴിവാക്കാന്‍ പൊലിസില്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവര്‍ ആരാണെന്ന കാര്യത്തില്‍ പൊലിസ് വ്യക്തതയും വരുത്തുന്നില്ല.
ബാലുശേരി പാലോളി മുക്കിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ലീഗ് പ്രവര്‍ത്തകരാണെന്നായിരുന്നു സി.പി.എം ആരോപിച്ചിരുന്നത്. മുപ്പതോളം പേര് ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. ബലം പ്രയോഗിച്ച് കയ്യില്‍ വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറഞ്ഞിരുന്നു. സംഭവത്തിലെ പരാതിക്കാരന് ഡി.വൈ.എഫ്.ഐക്കാരനാണെന്നുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ നാജാഫ് ഡിവൈഎഫ്ഐ സജീവ പ്രവര്ത്തകന് അല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറയുന്നു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ല ബോധപൂര്‍വം ആളുകളെ വിളിച്ചുകൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."