കമ്പം മേട്ടിലെ നവജാത ശിശുവിന്റെ മരണം: രണ്ടു പേര് കസ്റ്റഡിയില്‍, വിവാഹത്തിന് മുമ്പ് ജനിച്ചതിനാല്‍ കൊന്നുകളഞ്ഞതെന്ന് പ്രതികള്‍
കമ്പം മേട്ടിലെ നവജാത ശിശുവിന്റെ മരണം: രണ്ടു പേര് കസ്റ്റഡിയില്‍, വിവാഹത്തിന് മുമ്പ് ജനിച്ചതിനാല്‍ കൊന്ന കളഞ്ഞതെന്ന് പ്രതികള്‍
ഇടുക്കി: കമ്പംമേട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലിസ്. സംഭവത്തില്‍ മധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ഏഴാം തീയതിയാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹം കഴിക്കാതെ ദമ്പതികളെ പോലെയാണ് സാധുറാവും മാലതിയും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് മാലതി ഗര്‍ഭിണിയാകുന്നത്. ഈ വിവരം ഇരുവരും രഹസ്യമാക്കി വെച്ചു. വീട്ടില്‍ പ്രസവിച്ച ശേഷമാണ് മാലതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, പ്രസവ വിവരം ആദ്യം മറച്ചുവെച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മാലതി പ്രസവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോള്‍ കുട്ടി മരിച്ചു പോയെന്ന് കളവ് പറഞ്ഞു. ഈ വിവരം ആശുപത്രി അധികൃതര്‍ പൊലിസിന് കൈമാറുകയായിരുന്നു.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി പ്രതികള്‍ സമ്മതിച്ചതെന്ന് പൊലിസ് പറയുന്നു.
വിവാഹത്തിന് മുമ്പ് കുട്ടി ജനിച്ചതിന്റെ ദുരഭിമാനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി. സാധുറാമിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."