'ദ കേരള സ്റ്റോറി' യിലെ 'അജണ്ട' തുറന്നു കാട്ടി ധ്രുവ് റാഠി; വീഡിയോ വൈറല്‍
'ദ കേരള സ്റ്റോറി' യിലെ 'അജണ്ട' തുറന്നു കാട്ടി ധ്രുവ് റാഠി; വീഡിയോ വൈറല്‍
വിവാദ സിനിമ 'ദ കേരള സ്റ്റോറി'യിലെ അജണ്ടകള്‍ കൃത്യമായി എണ്ണമിട്ട് നിരത്തി രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ യുട്യൂബര്‍ ധ്രുവ് റാഠിയുടെ പുതിയ വീഡിയോ. സിനിമ പറയുന്ന ലൗ ജിഹാദ് അടക്കമുള്ള കണക്കുകളിലെ പൊള്ളത്തരം ഉദാഹരണ സഹിതം തുറന്നുകാട്ടിയിരിക്കുകയാണ് ധ്രുവ്. ദ കേരള സ്റ്റോറി സത്യമോ വ്യാജമോ' എന്ന തലക്കെട്ടിലാണ് 23 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇസ്‌ലാമിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തി ഐസിസിലേക്ക് അയക്കുകയും ചെയ്യുന്നുവെന്നുമാണ് സിനിമയില്‍ പറയുന്നത്. ഇതിനകം 32,000 ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇങ്ങനെ മതംമാറ്റി സിറിയയിലേക്കും യെമനിലെ റഗിസ്ഥാനിലേക്കു അയച്ചെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഇതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് നോക്കാം, നൂറു വര്‍ഷം മുമ്പ് ഹിറ്റ്‌ലര്‍ ഒരു പുസ്തകം എഴുതിയിരുന്നു. മൈ സ്ട്രഗ്ള്‍. ഈ പുസ്തകത്തില്‍ അദ്ദേഹം ഒരു അജണ്ടയെ കുറിച്ച് പറയുന്നുണ്ട്. ബിഗ് ലൈ( വലിയ കളവ്) എന്നാണ് അതിന്റെ പേര്. ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ അവരെ മാനിപുലേറ്റ് ചെയ്യാന്‍ വലിയ കള്ളങ്ങള്‍ പറയാനാണ് ഹിറ്റ്‌ലര്‍ അതില്‍ പറയുന്നത്. ഇത്രയും വലിയ കള്ളങ്ങള്‍ ആരെങ്കിലും പറയുമോ എന്ന് ജനങ്ങള്‍ക്ക് തോന്നുന്നത്രയും കള്ളങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുക. കുറച്ചെങ്കിലും സത്യം ഇതില്‍ ഇല്ലാതിരിക്കുമോ എന്ന് അവര്‍ ചിന്തിച്ചു തുടങ്ങും. ആത്മ വിശ്വാസത്തോടുകൂടി കള്ളങ്ങള്‍ പറഞ്ഞാല്‍ അത് സത്യമാണെന്ന് കുറച്ച് ജനങ്ങള്‍ വിശ്വസിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിറ്റലറുടെ പ്രോപഗണ്ട മിനിസ്റ്റര്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. ഈ കള്ളങ്ങളെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുക. നാലുഭാഗത്തു നിന്നും ഒരേ കള്ളം കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ അതിനെ വിശ്വസിക്കുന്നു. പിന്നീട് മൂന്നാമതൊരു ടെക്‌നിക്ക് കൂടി പറയുന്നു. വാക്കുകള്‍ക്കിടയില്‍ അര്‍ധസത്യങ്ങള്‍ കൂടി പറയുക. കള്ളങ്ങള്‍ വിശ്വസിക്കാത്തവര്‍ ഈ അര്‍ധസത്യങ്ങളെ വിശ്വസിക്കുന്നു- തന്റെ വീഡിയോ ധ്രുവ് ഇങ്ങനെയാണ് ആരംഭിക്കുന്നത്
A MUST WATCH: A very well researched video based on available facts by @dhruv_rathee bursting the fake claims of the Propaganda movie 'The Kerala Story'. Do watch and share the full video available on YouTube. https://t.co/0IdOzLUjK0 pic.twitter.com/y8sqEiIYy3
— Mohammed Zubair (@zoo_bear) May 11, 2023
കേരളത്തില്‍നിന്നും വിദേശത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികളുടെ കേസിനെക്കുറിച്ചടക്കം ധ്രുവ് വിശകലനം ചെയ്യുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ പ്രസ്താവനയും അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനുയും മുതല്‍ എന്‍.ഐ.എ ലൗ ജിഹാദ് അന്വേഷണം അവസാനിപ്പിച്ചത് വരെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനകം 70 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആറു ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ഒരു ലക്ഷത്തിലേറെ പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് വീഡിയോ പൂര്‍ണ്ണമായും കാണണമെന്നും അല്ലെങ്കില്‍ പ്രശ്‌നത്തെക്കുറിച്ച് പൂര്‍ണ്ണമായ ധാരണ ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
'ആദ്യം വാട്‌സ് ആപ് വഴിയായിരുന്നു ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തിയിരുന്നത്. പിന്നീട് അത് മോദി മീഡിയകള്‍ ഏറ്റെടുത്തു. ഇപ്പോഴിതാ പ്രൊപഗണ്ട സിനിമകള്‍ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. ഹിറ്റ്‌ലറിന്റെ കാലത്തും ഇത്തരം ചരിത്രങ്ങളെ കള്ളങ്ങളായി മാറ്റിമറിച്ച സിനിമകള്‍ ഇറങ്ങിയിരുന്നുവെന്നും ധ്രുവ് ഓര്‍മിപ്പിക്കുന്നു. പണത്തിനും അധികാരത്തിനുമായി രാജ്യത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന പണിയാണ് ഇവര്‍ ചെയ്യുന്നത്. വെറുപ്പിന്റെ വാഹകര്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. വെറുപ്പും വിദ്വേഷവും ഭയവും അക്രമവും പരത്തുന്നതില്‍ നിങ്ങള്‍ അല്‍പം വിജയിച്ചേക്കാം. എന്നാല്‍ നിങ്ങളെ ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ്. ഈ രാജ്യം ഇത്തരം ഒരുപാട് അജണ്ടകള്‍ തരണം ചെയ്തിട്ടുണ്ട്. ഭിന്നിപ്പിക്കാന്‍ നോക്കിയവരെയെല്ലാം ഒന്നിച്ചു നിന്ന് തോല്‍പിച്ചിട്ടുണ്ട്'- ധ്രുവ് തന്റെ വീഡിയോ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.
ഈ വീഡിയോ നിര്‍ബന്ധമായും കാണണം എന്നു പറഞ്ഞ് നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കു വെച്ചിരിക്കുന്നത്. ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അടക്കം പ്രമുഖര്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."