മറഡോണയുടെ മരണം; ഡോക്ടറുള്‍പ്പെടെ ഏഴ് പേരെ ചോദ്യംചെയ്യല്‍ തുടങ്ങി
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടറുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഡീഗോ മറഡോണയുടെ അവസാന നാളുകളില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റ സ്വകാര്യ ഡോക്ടറെയും മറ്റു ആറ് പേരെയുമാണ് ചോദ്യം ചെയ്യുന്നത്. താരത്തിന് മതിയായ പരിചരണം ലഭിച്ചില്ലെന്ന് മരണം അന്വേഷിക്കുന്ന വിദഗ്ധ സമിതി കണ്ടെ@ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടണ്ട്. മറഡോണയുടെ സ്വകാര്യ ഡോക്ടറും ന്യൂറോസര്‍ജനുമായ ലിയോ പോള്‍ഡോ ലൂക്വി, ഫിസിയാട്രിസ്റ്റ് അഗസ്റ്റിന കൊസകോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്.
കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു മറഡോണയുടെ മരണം. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായ താരം ദിവസങ്ങള്‍ക്കകം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്കിനെതിരേ മറഡോണയുടെ ര@ണ്ട് മക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ശസ്ത്രക്രിയക്കുശേഷം പിതാവിന്റെ നില വഷളായതായി അവര്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിന് നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചികിത്സയിലെ പിഴവുകള്‍ ചൂണ്ട@ിക്കാട്ടിയിരുന്നു. അവസാന 12 മണിക്കൂറില്‍ വേണ്ട@ത്ര ചികിത്സ ലഭിച്ചില്ലെന്നും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താതെ മരണത്തിനു വിട്ടുനല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."