ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ഭീഷണി
ആലപ്പുഴ: ജില്ല വീണ്ടും ഡെങ്കിപ്പനി ഭീഷണിയില്‍ .ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. അമ്പലപ്പുഴയില്‍ വീട്ടമ്മയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ ലാലിന്റെ ഭാര്യ ശ്യാമള ( 45 )യ്ക്കാണ് ഡെങ്കിപ്പനി പടിപെട്ടത്. മൂന്ന് ദിവസത്തിന് മുമ്പ് ശക്തമായ പനി അനുവഭപ്പെട്ട് പുന്നപ്ര ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയിരുന്നു. ഇവിടെ നിന്നും ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് ശ്യാമളയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപനി ബാധിച്ച് ഇതിനകം നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ പലര്‍ക്കും ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളെത്തിയിരുന്നു.എന്നാല്‍ വ്യക്തമായ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.മുഹമ്മ,പള്ളിപ്പുറം ഭാഗങ്ങളിലാണ് പനി ബാധിതര്‍ ഏറെയുള്ളത്.
നേരത്തെ ഡങ്കിപ്പനി ബാധിച്ച് പള്ളിപ്പുറത്ത് വീട്ടമ്മ മരിച്ചിരുന്നു.കൂടാതെ പ്രദേശത്ത് ആറു പേര്‍ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയും തേടിയിരുന്നു.
കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫല്‍വി വൈറസുകളാണ് ഇതുണ്ടാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഫല്‍വിവൈറിഡെ കുടുംബത്തില്‍പ്പെട്ട ഫല്‍വിവൈറസുകളാണ് രോഗാണുക്കളായി വര്‍ത്തിക്കുന്നത്.
ഇവയുടെ നാല് സീറോ ടൈപ്പുകളെ (ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള ഏകശ്രേണിയില്‍ റൈബോന്യൂക്ലിക് അണ്ടം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഡെങ്കിപ്പനി മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."