HOME
DETAILS
MAL
ചാലക്കുടിയില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കുഴിയില്‍ വീണ് രോഗി മരിച്ചു
backup
June 16 2021 | 05:06 AM
തൃശൂര്‍: ചാലക്കുടിയില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കുഴിയില്‍ വീണ് രോഗി മരിച്ചു. മാള കുഴൂര്‍ സ്വദേശി ജോണ്‍സണ്‍(50) ആണ് മരിച്ചത്. ഹൃദയാഘാതം വന്ന ജോണ്‍സണെ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് അപകടം സംഭവിച്ചത്.
ആനമല ജംക്ഷനില്‍ റോഡിലെ കുഴിയില്‍ വീണാണ് അപകടം. റോഡില്‍ കുഴിയുള്ളിടത്ത് അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. അര്‍ധരാത്രി ഒരു മണിയോടെയാണ് അപകടം. റോഡില്‍ വെളിച്ചമില്ലാത്തത് അപകട കാരണമായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
രോഗിയുടെ ഒപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിസാര പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."