ഫ്രാന്‍സ്- ജര്‍മനി മത്സരത്തിനിടെ പാരച്യുട്ടില്‍ പറന്നിറങ്ങി പ്രതിഷേധം; സ്റ്റേഡിയത്തില്‍ പ്രവേശിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു
യൂറോ 2020യില്‍ ഫ്രാന്‍സ്- ജര്‍മനി മത്സരത്തിനിടെ അലയന്‍സ് അരീനയില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങി പ്രതിഷേധം. 'എണ്ണം ഒഴിവാക്കൂ'- 'ഹരിതസമാധാനം' തുടങ്ങി മുദ്രാവാക്യങ്ങളെഴുതിയ പാരച്യൂട്ടുമായാണ് പ്രതിഷേധക്കാരന് ഗ്യാലറിക്കു മുകളിലൂടെ പറന്നിറങ്ങിയത്. എന്നാല്‍ സ്റ്റേഡിയത്തിനുള്ളിലെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കളി കാണാനെത്തിയ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് യൂവേഫ അറിയിച്ചു. ഇത്തരം പ്രതിഷേധത്തിനെതിരെ നിയമനപടി സ്വീകരിക്കുമെന്നും യുവേഫ അറിയിച്ചു.
പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന ഡീസല്‍, പെട്രോള്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്തൂയെന്ന ആഹ്വാനത്തോടെയാണ് ഗ്രീന്‍പീസ് പ്രതിഷേധം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കളി നടക്കുന്നതിനിടെ പാരച്യൂട്ടില്‍ ഒരു പ്രതിഷേധക്കാരന് സ്റ്റേഡിയത്തിലേക്കിറങ്ങിയത്. എന്നാല്‍ സ്റ്റേഡിയത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ടി.വി ക്യാമറകളുടെ കേബിള്‍ കാരണം ഗ്ലൈഡര്‍ക്ക് വിചാരിച്ചപോലെ ഇറക്കാനായില്ല. ഇതാണ് ചിലര്‍ക്ക് പരുക്കേല്‍ക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."