വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ പോരടിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ജനവിധി ആവേശം നല്‍കുന്നു: വി.ഡി സതീശന്‍
v.d satheesan said about karnataka election result
വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ പോരടിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ജനവിധി ആവേശം നല്‍കുന്നു: വി.ഡി സതീശന്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫാസിസത്തിനെതിരേയും വര്‍ഗീയതക്കെതിരേയും പോരടിക്കുന്നവര്‍ക്ക് ആവേശം പകരുന്ന വിധിയാണ് കര്‍ണാടകയിലുണ്ടായതെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. കൂടാതെ വരാന്‍ പോകുന്ന ലോക്‌സഭാ ഇലക്ഷനില്‍ കര്‍ണാടകക്ക് അപ്പുറം രാജ്യത്ത് മുഴുവന്‍ ഈ ഇലക്ഷന്‍ ഫലത്തിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ പോലെ കേരളത്തിലും കമ്മീഷന്‍ സര്‍ക്കാരിനെതിരെ തങ്ങള്‍ പോരാട്ടം നടത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തില്‍ സര്‍വസന്നഹങ്ങളോടെ പോരാടിയിട്ടും വന്‍വിജയമാണ് കോണ്‍ഗ്രസ് നേടിയെടുത്തത്. ഒറ്റക്ക്ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയത് വര്‍ഗീയതക്കും വിദ്വേഷത്തിനുമെതിരെ പോരാട്ടം നടത്തിയതിനും ചോദ്യങ്ങള്‍ ചോദിച്ചതിന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കാനും ജയിലില്‍ അടക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിത്,' വി.ഡി സതീശന്‍ പറഞ്ഞു.
'40 ശതമാനം കമീഷന്‍ സര്‍ക്കാര്‍ എന്നതായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച മുദ്രാവാക്യം. കേരളത്തില്‍ ലൈഫ് മിഷനില്‍ 45 ശതമാനവും അഴിമതി ക്യാമറയില്‍ 65 ശതമാനവുമായിരുന്നു കമീഷന്‍. ഇന്ത്യയില്‍ ഒരു സംസ്ഥാന
ത്തും ഇല്ലാത്ത തരത്തിലുള്ള കമീഷനാണിത്. മൂന്നില്‍ രണ്ട് ഭാഗം കമീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തും,' വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: v.d satheesan said about karnataka election result
വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ പോരടിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ജനവിധി ആവേശം നല്‍കുന്നു: വി.ഡി സതീശന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."