'പോയി ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്ക്'; പൊലിസുകാരെ ഡി.സി.സി ഓഫിസിനു പുറത്താക്കി നേതാക്കള്‍
വയനാട്: വയനാട് ഡി.സി.സി ഓഫിസിലെത്തിയ പൊലിസുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് നേതാക്കള്‍ പൊലിസുകാരോട് ക്ഷുഭിതനായത്.
പൊലിസിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തരത്തിലുള്ള പൊലിസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞാണ് എം.എല്‍.എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
'പോയി ക്രിമിനലുകള്‍ക്ക് പ്രാട്ടക്ഷന്‍ കൊടുക്ക്. നിങ്ങളുടെ സഹായത്തില്‍ ഇത്തരം വൃത്തികേടുകള്‍ നടത്തിയിട്ട്, നിങ്ങള്‍ ഞങ്ങള്‍ സംരക്ഷണം നല്കുകയാണോ, ഒരു പൊലിസുകാരനും ഇവിടെ വേണ്ട' ടി.സിദ്ദീഖ് പറഞ്ഞു.
'ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സംരക്ഷിക്കാനും ഇവിടത്തെ പ്രവര്‍ത്തകരെ സംരക്ഷിക്കാനും കോണ്‍ഗ്രസുകാര്‍ക്കറിയാം. അതിന് പിണറായിയുടെ വാലാട്ടികളായ ഒരു പൊലീസുകാരും ആവശ്യമില്ല. ഈ ഡിസിസി ഓഫീസിലേക്ക് സുരക്ഷയുടെ പേര് പറഞ്ഞ് ഒരു പൊലീസും ഇങ്ങോട്ടും കയറേണ്ടതില്ല'', ഡിസിസി നേതാക്കള്‍ പറയുന്നു.
നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇത്തരത്തില്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."