സഊദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളും മുഖീമിൽ രജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്
റിയാദ്: സഊദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളും മുഖീം ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ മുഴുവൻ ആളുകളും സഊദി പ്രവേശനത്തിന് മുമ്പായി രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസാത്ത് വ്യക്തമാക്കി. പ്രവേശന കവാടങ്ങളിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ജിസിസി പൗരന്മാർ, എല്ലാ വിധത്തിലുള്ള സഊദി വിസ കൈവശമുള്ളവർ, സഊദി താമസക്കാർ അവരുടെ ആശ്രിതർ, തുടങ്ങി എല്ലാ വിഭാഗക്കാരിലേയും വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ മുഴവൻ ആളുകളും രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇതിനുള്ള ലിങ്ക് സഊദി ജവാസാത്തിനു കീഴിലുള്ള മുഖീമിൽ സംവിധാനിച്ചിരുന്നു. രജിസ്‌ട്രേഷൻ ചെയ്യുവാനായി https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."