ഡികെ ശിവകുമാറോ, സിദ്ധരാമയ്യയോ, അടുത്ത മുഖ്യമന്ത്രി ആര്
ഡികെ ശിവകുമാറോ, സിദ്ധരാമയ്യയോ, അടുത്ത മുഖ്യമന്ത്രി ആര്
കര്‍ണാടകയില്‍ ബിജെപിയെ നിലംപരിശാക്കിയുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനിയുള്ളത് കര്‍ണാടകയുടെ പുതിയ മുഖ്യന്‍ ആര് എന്ന ചോദ്യമാണ്. ആരായിരിക്കും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി? കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പി ഡി കെ ശിവകുമാറോ അതോ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോ? തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാകും പാര്‍ട്ടിക്ക് മുന്നിലെ അടുത്ത വെല്ലുവിളി.
സിദ്ധരാമയ്യ
2013 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ നിലവില്‍ പ്രതിപക്ഷ നേതാവാണ്. മൈസൂരു ജില്ലയിലെ വരുണ മണ്ഡലത്തിലാണ് ജനവിധി തേടിയത്. കുറുബ സമുദായാംഗമായ സിദ്ധരാമയ്യക്ക് സംസ്ഥാനത്തെ എല്ലാ മേഖലകളിലും നല്ല സ്വാധീനമുണ്ട്. തന്റെ അവസാനത്തെ മത്സരമെന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. 1978ല്‍ ജനതാ പരിവാര്‍ അംഗമായി രാഷ്ട്രീയപ്രവേശം. 2005ല്‍ കോണ്‍ഗ്രസിലെത്തി.
ഡി.കെ ശിവകുമാര്‍
പി.സി.സി പ്രസിഡന്റ് ശിവകുമാര്‍ കോണ്‍ഗ്രസിലെ ട്രബിള്‍ഷൂട്ടറാണ്. പി.സി.സി അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിച്ചു. നിരവധി കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ആദായനികുതി വകുപ്പും ശിവകുമാറിനെ കുരുക്കാന്‍ നോക്കിയെങ്കിലും നിയമപോരാട്ടത്തിലൂടെ അതിനെയെല്ലാം അതിജീവിച്ചു. ജയിച്ചുവരുന്ന എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രി കസേര തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിവകുമാര്‍.
സിദ്ധരാമയ്യ, എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭകളില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. കനകപുര മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്.
എന്നാല്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. എംഎല്‍എമാരുടെ അഭിപ്രായം ആരായും. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ബെംഗളൂരുവില്‍ ചേരുന്നുണ്ട്. ഡി കെ ശിവകുമാറിന്റ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സിദ്ധരാമയ്യയുടെ ജനപ്രീതിയുമാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം നേടിക്കൊടുത്തത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടു പേരും ഉന്നയിക്കുന്ന അവകാശവാദം പാര്‍ട്ടിനേതൃത്വത്തിന് തള്ളിക്കളയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."