സഊദിയിൽ വൻ വാഹനാപകടം: 15 മരണം, 14 പേർക്ക് പരിക്ക്
റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ14 പേർക്കു പരുക്കേറ്റു. പരിക്കേറ്റ 11 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചക്ക് ആയിരുന്നു വാഹനാപകടമുണ്ടായത്. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങളോ അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങളോ ലഭ്യമല്ല.
റിയാദിൽ നിന്ന് ഇരുന്നൂറോളം കിലോമീറ്റർ അകലെ തെക്കൻ പ്രവിശ്യയിലെ നാസ അൽഹാരിഖ് അൽ മാനിയ റോഡിലായിരുന്നു അപകടം. പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പരിക്കേറ്റവരെ റിയാദ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും അപകടസ്ഥലത്തിനടുത്തുള്ള ആശുപത്രികളിലേക്കും മാറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്താനായതിനാൽ മരണസംഖ്യ പിടിച്ചുനിർത്താനായി. 11 ഗ്രൗണ്ട് ആംബുലൻസ് ടീമുകളും രണ്ട് എയർ ആംബുലൻസുകളുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ടീമുകളും മൂന്നു ഗ്രൗണ്ട് ആംബുലൻസ് ടീമുകളുമായി ആരോഗ്യ മന്ത്രാലയം ടീമുകളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."