ലക്ഷദ്വീപില്‍ ലക്ഷ്യമിടുന്നത് കശ്മിര്‍ മോഡല്‍: ഉമര്‍ ഫൈസി
കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ ഉപജീവന മാര്‍ഗവും പൈതൃകവും തകര്‍ത്ത് കശ്മിരില്‍ നടപ്പാക്കിയ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി പറഞ്ഞു.
ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിവരുന്ന ദശദിന സമരത്തിന്റെ മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമാധാന പ്രിയരായ ഒരു ജനതയെ കുറ്റവാളികളായി ചിത്രീകരിച്ച് തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര നീക്കം. വികസനത്തിന്റെ മറവില്‍ ക്രൂര നടപടികള്‍ അടിച്ചേല്‍പ്പിക്കാനുള്ള രാഷ്ട്രീയ അജന്‍ഡയാണ് അവിടെ നടക്കുന്നത്. ഇതിനെതിരേ ജനങ്ങളുടെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, ഹബീബ് ഫൈസി കോട്ടോപ്പാടം, ഷഹീര്‍ അന്‍വരി പുറങ്ങ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."