കേരളം വീണ്ടും ചലിച്ചുതുടങ്ങുന്നു ലോക്ക്ഡൗണുള്ള സ്ഥലങ്ങളില്‍ പോകാന്‍ പാസ് നിര്‍ബന്ധം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാല്‍പ്പതുനാളത്തെ ലോക്ക്ഡൗണിനു ശേഷം ജീവിതം ആദ്യഘട്ട ആശ്വാസത്തിലേക്ക്.
പൊതുഗതാഗത സൗകര്യങ്ങള്‍ നിയന്ത്രിതമായി പുനരാരംഭിച്ചും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ ഹാജരോടെ പ്രവര്‍ത്തിച്ചും ഇന്നു മുതല്‍ സംസ്ഥാനം ചലിച്ചുതുടങ്ങുന്നു.
അതേസമയം യാത്രചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശമിറക്കി.
ി പാസില്ലാതെ യാത്ര
ടി.പി.ആര്‍ എട്ടു ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളില്‍നിന്ന് ഭാഗികലോക്ക്ഡൗണ്‍ ഉള്ള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാന്‍ പാസ് വേണ്ട. എന്നാല്‍ സത്യവാങ്മൂലം കരുതണം.
ി പാസ് വേണം
ടി.പി.ആര്‍ എട്ടില്‍ കുറവുള്ള സ്ഥലങ്ങള്‍, ഭാഗികലോക്ക്ഡൗണുള്ള സ്ഥലങ്ങളില്‍നിന്ന് സമ്പൂര്‍ണ ലോക്ക്ഡൗണുള്ള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയ്ക്ക് പാസ് കാണിച്ച് യാത്രചെയ്യാം.
സമ്പൂര്‍ണ ലോക്ക്ഡൗണുള്ള സ്ഥലങ്ങളില്‍നിന്ന് ഭാഗിക ലോക്ക്ഡൗണുള്ള സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും യാത്ര ചെയ്യുന്നതിന് പാസ് വേണം.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ.
യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."