പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പിനു അപേക്ഷിക്കാം
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 ഇസിആര്‍ രാജ്യങ്ങളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും മന്ത്രാലയം സ്‌കോളര്‍ഷിപ്പ് അനുവദിക്കാറുള്ളത്.
മാസവരുമാനം 4,000 ഡോളറില്‍(2.9 ലക്ഷം രൂപ) കുറവുള്ളവരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആകെ പഠന ചെലവിന്റെ 75 ശതമാനം (പരമാവധി 4000 ഡോളര്‍ വരെ) ആണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുക. താഴെ പറയുന്ന സ്ഥാപനങ്ങള്‍ പദ്ധതിയുടെ കീഴില്‍ വരും
1. എന്‍ഐടികള്‍, ഐഐടികള്‍, പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍
2. നാക്, യുജിസി അംഗീകാരമുള്ള എ ഗ്രേഡ് സ്ഥാപനങ്ങള്‍
3. ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍
4. ഡിഎഎസ്എ സ്‌കീമിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌പോറ ചില്‍ഡ്രന്‍സ് സ്‌കീം പ്രകാരമാണ് അര്‍ഹരായവര്‍ അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.spdcindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ലബ്‌നാന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, ദക്ഷിണ സുദാന്‍, സുദാന്‍, സിറിയ, തായ്‌ലന്റ്, യുഎഇ, യമന്‍ എന്നീ 18 ഇസിആര്‍ രാജ്യങ്ങളിലുള്ള പ്രവാസികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."