HOME
DETAILS
MAL
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തള്ളി
backup
June 17 2021 | 05:06 AM
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തള്ളി. കെ.പി.സി.സി അംഗം നൗഷാദലി നല്കിയ ഹരജിയാണ് തള്ളിയത്. പരിഷ്കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ മുരളി പുരുഷോത്തമന്, എസ് വി ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.
പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രമേ പൊതുവായ നടപടിയിലേക്ക് കടക്കുകയുള്ളൂ എന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."