HOME
DETAILS
MAL
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈ മാസം 20ന്, പ്ലസ് ടു 25ന്
backup
May 15 2023 | 13:05 PM
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈ മാസം 20ന്, പ്ലസ് ടു 25ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എല്‍.സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് 20നും ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂണ്‍ 1ന് തന്നെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അധ്യയന വര്‍ഷത്തില്‍ 47 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു. മെയ് 27 ന് മുന്‍പ് സ്‌കൂള്‍ തുറക്കുന്നതുമായി ഉള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയന്‍കീഴ് ബോയ്‌സ് സ്‌കൂളില്‍ നടക്കും. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."