മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ത്രൈമാസ ലഹരി വിരുദ്ധ കാംപയിന് തുടക്കമായി
റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് സുബൈർ കുഞ്ഞു ഫൗണ്ടേഷന്‍റെയും മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്‍റെയും സംയുക്താഭിമുക്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിശീലക പരിശീലന കാംപയിന് റിയാദില്‍ തുടക്കമായി. പുതു തലമുറകിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം നിയത്രിക്കുന്നതിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകര്‍ക്ക് പരിശീലനം നൽകി ലോകോത്തര നിലവാരത്തിൽ വളണ്ടിയർമാരെ സാജ്ജരാക്കുക എന്നതാണ് കാംപയിന് കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗിന് കീഴിലുള്ള ആയിരം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
റിയാദ് മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്‍റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. റിയാദ് എംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. റിസ ചെയർമാൻ ഡോ: അബ്ദുൽ അസീസ് കാംപയിന് വിശദീകരിച്ചു. ലോഗോ പ്രകാശനം ന്യൂ സഫ മക്ക പോളി ക്ലിനിക്ക് ഡയറക്ടർ വി.എം. അഷ്‌റഫ് നിർവഹിച്ചു. ചടങ്ങിൽ എസ് ഐസ് സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, കോയാമ്മു ഹാജി, മൊയ്തീൻ കുട്ടി തെന്നല, ശുഹൈബ് പനങ്ങാങ്ങര, മുസ്തഫ ചീക്കോട് സംസാരിച്ചു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ ആമുഖ പ്രഭാഷണം നടത്തി. ഷാഫി മാസ്റ്റർ തുവ്വൂർ കാംപയിൻ ഘടന വിവരിച്ചു. ചടങ്ങിൽ ജാഫർ ഹുദവി വെൽഫെയർ വിങ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേരള യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം ഒന്നാം റാങ്ക് ജേതാവ് തിരുവനന്തപുരം വള്ളകടവ് സ്വദേശിനി അഫ്രാന ഫാത്തിമയെ തിരുവനന്തപുരം ജില്ലാ കെഎംസിസിക്ക് വേണ്ടി ആദരിച്ചു. വെൽഫെയർ വിങ് വൈസ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഇക്ബാൽ തിരൂർ, സലീം സിയാകണ്ടം, ഇസ്ഹാഖ് താനൂർ, നൗഫൽ തിരൂർ, ഷബീറലി വള്ളിക്കുന്ന്, ഇസ്മായിൽ താനൂർ, ഷബീർ പെരിന്തൽമണ്ണ, ബഷീർ ഇരുമ്പുഴി, ജുനൈദ് താനൂർ, ബഷീർ കോട്ടക്കൽ, സലാം പയ്യനാട്, നാസർ പാതിരികോഡ്,ബഷീർ സിയാകണ്ടം, മുനീർ വാഴക്കാട്, ഹനീഫ മുതവല്ലൂർ, മുസമ്മിൽ, യൂനുസ് തോട്ടത്തിൽ, മുഷ്താഖ് വേങ്ങര, ഫിറോസ് ചീക്കോട്,ഫൈസൽ കോട്ടക്കൽ, ബാബു നെല്ലികുത്ത്, ഹാഷിം കോട്ടക്കൽ, യൂനുസ് താഴെക്കോട്,അഷ്റഫ് മോയൻ,മജീദ് മണ്ണാർമല,മൊയ്തീൻ കുട്ടി കോട്ടക്കൽ, അബൂട്ടി തുവ്വൂർ തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നൽകി. അബ്ദുൾ കരീം അപ്പത്തിൽ ഖിറാഅത്തു നിർവഹിച്ച ചടങ്ങില്‍ റിയാദ് കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ട്രഷറർ റിയാസ് തിരൂർകാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."